
ദോഹ: ഖത്തറിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവർ ഹമാസ് അംഗങ്ങളാണെന്നും എന്നാൽ അവർ ഉന്നത നേതാക്കളല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
കൊല്ലപ്പെട്ടവരിൽ ഹമാസ് ഗാസ നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ ഹിമം അൽ ഹയ്യ, ഖലീൽ അൽ ഹയ്യയുടെ ഓഫീസ് ഡയറക്ടർ ജിഹാദ് ലബാദ് അബു ബിലാൽ എന്നിവർ ഉൾപ്പെടുന്നു.
കൂടാതെ, അബ്ദുള്ള അബു ഖലീൽ, മോമെൻ അബു ഒമർ, അഹ്മദ് അബു മാലെക് എന്നീ മൂന്ന് സഹപ്രവർത്തകരും കൊല്ലപ്പെട്ടു. ഇവർ മുതിർന്ന ഹമാസ് ഉദ്യോഗസ്ഥരുടെ അംഗരക്ഷകരോ ഉപദേഷ്ടാക്കളോ ആയിരിക്കാമെന്ന് കരുതുന്നു.
ആക്രമണത്തിൽ 10 ബോംബുകളാണ് സ്ഥലത്ത് പതിച്ചത്. ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്. ഹമാസ് മുൻപും തങ്ങളുടെ നേതാക്കളുടെ മരണം മറച്ചുവെക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.