തലപ്പാടിയിൽ വാഹനാപകടം; നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

കാസർകോട്: കാസർകോട്- കർണാടക അതിർത്തിയായ തലപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. മൂന്ന് സ്ത്രീകളും ഓട്ടോറിക്ഷ ഡ്രൈവറും പത്ത് വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരിൽ ചിലരെ മംഗലാപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അമിതവേഗതയിലെത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ്‌ കാത്തിരിപ്പ് കേന്ദ്രത്തിലേക്കും പിന്നാലെ ഓട്ടോറിക്ഷയിലേക്കും ഇടിക്കുകയായിരുന്നു. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിവരം. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

More Stories from this section

family-dental
witywide