
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് ദാരുണാന്ത്യം. ഒമ്പതുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. ഇന്നലെ കറാച്ചിയിലെ ലൈരിയിലാണ് കെട്ടിടം തകര്‍ന്നുവീണത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ അകപ്പെട്ടിരിക്കുന്നതായാണ് സംശയം. ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
20ഓളം കുടുംബങ്ങളിലായി 100ഓളം പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിയോടെ എട്ടുപേരുടെ മരണം സ്ഥിരീകരിച്ചെന്നും ഒമ്പതുപേര്‍ക്ക് പരിക്കേറ്റെന്നും അധികൃതര്‍ അറിയിച്ചു. രാത്രിയിലും കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടവര്‍ക്കായി തെരച്ചില്‍ തുടര്‍ന്നു. പത്തിലധികം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Tags: