
ഡാളസ് : ടെക്‌സസിനെ ആകെ തളര്‍ത്തിയ മിന്നല്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍. ഡാളസില്‍ നിന്നുള്ള 13 വയസ്സുള്ള ബ്ലെയര്‍ ഹാര്‍ബറും 11 വയസ്സുള്ള ബ്രൂക്ക് ഹാര്‍ബറുമാണ് പ്രളയത്തില്‍ക്കുടുങ്ങി മരണത്തിലേക്ക് ഒഴുകിപ്പോയത്. ബ്ലെയര്‍ എട്ടാം ക്ലാസില്‍ ചേരാന്‍ തയ്യാറെടുക്കുകയായിരുന്നു, ബ്രൂക്ക് ആകട്ടെ സെന്റ് റീത്ത കാത്തലിക് സ്‌കൂളില്‍ ആറാം ക്ലാസിലേക്കും ചേരാനിരിക്കവെയാണ് മരണം ഇവരെ കവര്‍ന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ സെന്‍ട്രല്‍ ടെക്‌സസില്‍ ആഞ്ഞടിച്ച മഹാപ്രളയത്തില്‍ ഇതുവരെ 82 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച സെന്റ് റീത്ത കാത്തലിക് കമ്മ്യൂണിറ്റി പെണ്‍കുട്ടികളുടെ മരണം സ്ഥിരീകരിച്ചു.
സിസ്റ്റേഴ്സ് ക്യാമ്പ് മിസ്റ്റിക്കില്‍ പങ്കെടുത്തിരുന്ന 20 ലേറെ പെണ്‍കുട്ടികളെപ്രളയത്തില്‍ കാണാതായിരുന്നു. എന്നാല്‍ ബ്ലയറും ബ്രൂക്കും ക്യാമ്പില്‍ പങ്കെടുത്തിരുന്നില്ല. വെള്ളപ്പൊക്കമുണ്ടായ ഗ്വാഡലൂപ്പ് നദിക്കരയിലായില്‍ മുത്തശ്ശിയൊടൊപ്പമായിരുന്നു കുട്ടികള്‍ താമസിച്ചിരുന്നത്.
പെണ്‍കുട്ടികള്‍ ഗ്വാഡലൂപ്പ് നദിക്കരയില്‍ മുത്തശ്ശിയുടേയും മുത്തശ്ശന്റേയുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. കുട്ടികളുടെ അവരുടെ മാതാപിതാക്കള്‍ ഒരു പ്രത്യേക ക്യാബിനിലായിരുന്നു താമസിച്ചതെന്നും അവര്‍ക്ക് പരിക്കൊന്നും സംഭവിച്ചില്ലെന്നും വിവരമുണ്ട്.
അവരുടെ സ്മരണയ്ക്കായി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സെന്റ് റീത്ത പള്ളിയില്‍ ഒരു പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തി.