
കോട്ടയം : ഉഴവൂരില്‍ ഉയര്‍ന്ന രാജ്യാന്തര നിലവാരത്തിലുള്ള ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഇന്ന്.
മുന്‍ എംഎല്‍എ ഇ.ജെ ലുക്കോസ് എള്ളങ്കില്‍ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 1.25 കോടി രൂപ മുടക്കി ഒഎല്‍എല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലാണ് സ്റ്റേഡിയം നിര്‍മിച്ചത്. ജനപ്രതിനിധികളും പ്രവാസികളും പള്ളിയും ഉള്‍പ്പെടെ അണിനിരന്നതോടെയാണ് സ്‌റ്റേഡിയം യാഥാര്‍ഥ്യമായത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുമുന്‍വശത്തെ മൈതാനമാണ് നവീകരിച്ചു സ്റ്റേഡിയമാക്കി മാറ്റിയത്.
സ്റ്റേഡിയം, മുന്‍ രാഷ്ട്രപതി ഡോ.കെ.ആര്‍ നാരായണന്‍, സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളി നിര്‍മാണത്തിനു നേതൃത്വം നല്‍കിയ കുമ്മനത്ത് ഇട്ടുപ്പ് കത്തനാര്‍, മുന്‍ എംഎല്‍എമാരായ ജോസഫ് ചാഴികാടന്‍, ഇ.ജെ ലുക്കോസ് എന്നിവരുടെ അര്‍ധകായ പ്രതിമകളുടെ സമര്‍പ്പണം 6ന് വൈകിട്ട് 5ന് നടക്കും. കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ ഫണ്ടില്‍ നിന്നു 15 ലക്ഷം രൂപയും മോന്‍സ് ജോസഫ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നു 10 ലക്ഷം രൂപയും നല്‍കി. കെ.എം ജോസഫ് അഞ്ചക്കുന്നത്ത് മാനേജിങ് ട്രസ്റ്റി ആയിട്ടുള്ള ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സ്റ്റേഡിയം നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി.
മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. സ്റ്റേഡിയം ഉദ്ഘാടനം പി.ജെ ജോസ ഫ് എംഎല്‍എ നിര്‍വഹിക്കും. സ്റ്റേഡിയത്തിലെ ഫ്‌ലഡ ലിറ്റ് കെ.ഫ്രാന്‍സിസ് ജോര്‍ജ് എം പി ഉദ്ഘാടനം ചെയ്യും. നടപ്പാത ഉദ്ഘാടനം മാണി സി.കാപ്പന്‍ എംഎല്‍എയും സ്റ്റേഡിയം സമര്‍പ്പണം ഫൊറോന വികാരി ഫാ.അലക്‌സ് ആക്കപ്പറമ്പിലും നിര്‍വഹിക്കും.
ഇട്ടുപ്പ് കത്തനാരുടെ പ്രതിമ വികാരി ജനറല്‍ ഫാ.തോമ സ് ആനിമുട്ടിലും ഡോ. കെ.ആര്‍ നാരായണ ന്റെ പ്രതിമ മന്ത്രി പി.പ്രസാദും ജോസഫ് ചാഴികാടന്‍ പ്രതിമ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും ഇ.ജെ ലുക്കോസിന്റെ പ്രതിമ പി.ജെ ജോസഫ് എംഎല്‍എയും അനാഛാദനം ചെയ്യും.
3000 പേര്‍ക്കു ഇരിപ്പിട സൗകര്യമുള്ള ഗാലറി, വ്യായാമത്തിനുള്ള നടപ്പാത, ഫ്‌ലഡ് ലൈറ്റുകള്‍, വിഐപി പവലിയന്‍, ശുചിമുറി സംവിധാനം തുടങ്ങിയ സൗക ര്യങ്ങളോടെ നിര്‍മിച്ച സ്റ്റേഡിയം ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കു അനുയോജ്യമാണ്.