ഫ്‌ളോറിഡയില്‍ മൂന്ന് പേരുടെ ജീവനെടുത്ത ട്രക്ക് അപകടം : ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവര്‍ക്ക് ജാമ്യം നിഷേധിച്ചു

ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ യൂടേണ്‍ എടുക്കുന്നതിനിടെ ട്രക്കില്‍ കാറിടിച്ച് പേര്‍ മരിച്ച സംഭവത്തില്‍ ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവര്‍ക്ക് ജാമ്യം നിഷേധിച്ചു. ഡ്രൈവര്‍ ഹര്‍ജീന്ദര്‍ സിങ്ങിന്റെ ജാമ്യമാണ് ശനിയാഴ്ച നിഷേധിച്ചത്. 28കാരനായ ഹര്‍ജീന്ദര്‍ സിങ്ങിനെതിരെ മൂന്ന് കുറ്റങ്ങള്‍ ചുമത്തി. സെന്റ് ലൂസി കൗണ്ടി ജയിലില്‍ നിന്ന് വെര്‍ച്വലായി സിങ് കോടതി നടപടികളില്‍ പങ്കാളിയായി. ഒരു പരിഭാഷകന്റെ സഹായവുമുണ്ടായിരുന്നു.

ഹര്‍ജീന്ദര്‍ സിങ്ങിനെതിരായ ആറ് കുറ്റങ്ങള്‍ക്കും ന്യായമായ കാരണം ജഡ്ജി കണ്ടെത്തി. ഫ്‌ളോറിഡയിലെ നിയമപ്രകാരം അവയെ നിര്‍ബന്ധിത കുറ്റകൃത്യങ്ങളായി തരംതിരിച്ചു.

കുടിയേറ്റക്കാരനായ ഇന്ത്യന്‍ ഡ്രൈവറുടെ അശ്രദ്ധ മൂലം ട്രക്ക് അപകടമുണ്ടാക്കുകയും കാര്‍ യാത്രികരായ മൂന്ന് അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ വന്‍ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതോടെ വ്യാഴാഴ്ചയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അമേരിക്കന്‍ നടപടി പ്രഖ്യാപിച്ചത്. ‘യുഎസ് റോഡുകളില്‍ വലിയ ട്രാക്ടര്‍-ട്രെയിലര്‍ ട്രക്കുകള്‍ ഓടിക്കുന്ന വിദേശ ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് അമേരിക്കന്‍ ജീവിതത്തെ അപകടത്തിലാക്കുകയും അമേരിക്കന്‍ ട്രക്ക് ഡ്രൈവര്‍മാരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുകയും ചെയ്യുന്നു’ എന്നും അതിനാല്‍ വിദേശ ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള വിസ യുഎസ് നിര്‍ത്തിവച്ചു എന്നും അദ്ദേഹം എക്സിലൂടെ അറിയിക്കുകയായിരുന്നു.

2018 ല്‍ നിയമവിരുദ്ധമായി അമേരിക്കയില്‍ പ്രവേശിച്ച ഹര്‍ജിന്ദര്‍ സിങ്ങാണ് ഈ മാസം ആദ്യം ഫ്‌ളോറിഡയില്‍ അപകടമുണ്ടാക്കിയ ഡ്രൈവര്‍. ഓഗസ്റ്റ് 12 ന്, ഹര്‍ജിന്ദര്‍ സിംഗ് ഓടിച്ചിരുന്ന ട്രക്ക് നിയമവിരുദ്ധമായി യു-ടേണ്‍ ചെയ്യാന്‍ ശ്രമിച്ചു, ഇതോടെ കാര്‍ ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നു.

More Stories from this section

family-dental
witywide