മലയാളക്കര തൊട്ട് മലയാളിയുടെ ഫ്ലൈറ്റ്; ഫ്ലൈ 91 ആദ്യമായി കൊച്ചി വിമാനത്താവളത്തിലെത്തി

കൊച്ചി: തൃശൂർ സ്വദേശി മനോജ് ചാക്കോ നേതൃത്വം നൽകുന്ന വിമാനകമ്പനിയായ ‘ഫ്ലൈ 91 ഇൻ്റർനാഷണൽ’ ആദ്യമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. പ്രശസ്ത വിമാന കമ്പനിയായ കിങ്ഫിഷർ എയർലൈൻസിന്റെ മുൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻ്റായിരുന്ന മനോജ് സ്വന്തമായി ആരംഭിച്ച ഫ്ലൈ 91 വിമാനക്കമ്പനിയ്ക്ക് ‘അതിരുകളില്ലാത്ത ആകാശം’ എന്നാണ് ടാഗലൈൻ നൽകിയിരി അന്നത്. ഇന്ത്യയുടെ ടെലിഫോൺ കോഡ് ആയ 91 നെ സൂചിപ്പിക്കുന്നതാണ് ഫ്ലൈ 91 എന്ന പേര്.

200 കോടി രൂപയുടെ പ്രാരംഭമൂലധനത്തോടെയാണ് ഫ്ലൈ 91 പ്രവർത്തനം ആരംഭിച്ച വിമാനകമ്പനിയ്ക്ക് നിലവിൽ മൂന്ന് വിമാനങ്ങളാണ് ഉള്ളത്. ഗോവ, പുണെ, ബംഗളുരു, ലക്ഷദ്വീപ് എന്നിങ്ങനെ എട്ടിടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്രക്കാരെ എത്തിക്കാൻ ചാർട്ടേഡ് സർവീസായിട്ടാണ് വിമാനം കൊച്ചിയിൽ എത്തിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 നഗരങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

More Stories from this section

family-dental
witywide