ഫൊക്കാന ഷിക്കാഗോ വോളിബോള്‍ ടൂര്‍ണ്ണമെൻ്റിൻ്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിൽ; പൊടിപാറും പോരാട്ടം കാത്ത് ഷിക്കാഗോ

ഷിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജയന്റെ ആഭിമുഖ്യത്തില്‍ കൈരളി ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടു കൂടി നടത്തുന്ന ഷിക്കാഗോ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ടോമി അമ്പേനാട്ട് ചെയര്‍മാനായി അമ്പത്തി ഒന്ന് അംഗ കമ്മറ്റിയാണ് ഈ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നത്. നവംബര്‍ 29 (ശനിയാഴ്ച)ന് ഉച്ചയ്ക്ക് 12 മുതല്‍ തുടങ്ങുന്ന വാശിയേറിയ മത്സരത്തില്‍ ഒരു ഡസനിലധികം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

കൈരളി ലയണ്‍സിന്റെ വിദഗ്ദ്ധ പരിശീലകരാണ് ഓരോ ടീമിന്റെയും കെട്ടുറപ്പും എതിര്‍ ടീമിനെ പ്രതിരോധിക്കുവാനുമുള്ള കഴിവും മനസ്സിലാക്കി കളത്തിലേക്കിറക്കുന്നത്. അതുകൊണ്ട് തന്നെ കളിക്കളത്തില്‍ തുല്യ ടീമുകള്‍ തമ്മിലായിരിക്കും വാശിയേറിയ മത്സരങ്ങള്‍ നടക്കുന്നത്. അവസാനം നടക്കുന്ന പഞ്ചാബ് – കേരള മത്സരം കാണികളെ ആവേശ ഭരിതരാക്കുമെന്ന് സംഘാടകര്‍ പറയുന്നു. അത്യുഗ്രന്‍ വെടി പൊട്ടുന്ന സ്മാഷുകള്‍ നടത്തുന്ന പഞ്ചാബ് ടീമും, കളിക്കളം നിറഞ്ഞ് കെട്ടുറപ്പോടെ കളിക്കുന്ന കേരള ടീമും ഷിക്കാഗോയിലെ വോളിബോള്‍ മത്സരങ്ങളുടെ ഇവരെയുള്ള എല്ലാ ചരിത്രങ്ങളെയും തിരുത്തി കുറിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നിരവധി അമേരിക്കന്‍ മലയാളി നാഷണല്‍ വോളിബോള്‍ മല്‍സരങ്ങള്‍ നടന്നിട്ടുള്ള ഷിക്കാഗോ, വീണ്ടുമൊരു തീപാറുന്ന മത്സരങ്ങള്‍ക്ക് വേദിയാകുകയാണ്.

നവംബര്‍ 29ന് 12 മണി മുതല്‍ നൈല്‍സിലുള്ള 8800 w.Kathy Lane ലുള്ള feldman court ലാണ് മത്സരം നടക്കുന്നത്. എല്ലാ കായിക പ്രേമികളെയും മത്സരം കാണുന്നതിനായി സ്വാഗതം ചെയ്യുന്നുവെന്നു സംഘാടക സമിതിക്കുവേണ്ടി ചെയര്‍മാന്‍ ടോമി അമ്പനാട്ട്, മാത്യു തട്ടാമറ്റം, റിന്റു ഫിലിപ്പ്, ടോണി ജോര്‍ജ്, കിരണ്‍ ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.പ്രവീണ്‍ തോമസ്, ജെയ്ബു കുളങ്ങര, ഫ്രാന്‍സിസ് കിഴക്കേകുറ്റ്, സിറിയക് കുവക്കാട്ടില്‍, സിബി കദളി മറ്റം, സാജന്‍ തോമസ്, അനില്‍ കുമാര്‍ പിള്ള, ചന്ദ്രന്‍ പിള്ള, സന്തോഷ് നായര്‍, സതീശന്‍ നായര്‍, ജോസ് ജോര്‍ജ്, നിരന്‍ മുണ്ടിയില്‍, അഖില്‍ മോഹന്‍, ബോബി വര്‍ഗീസ്, ബിന്ദു കൃഷ്ണന്‍, ബൈജു കണ്ടത്തില്‍, ലീസ് ടോം മാത്യു, പ്രജില്‍ അലക്സാണ്ടര്‍, സൂസന്‍ ചാക്കോ, ലിനു ജോസഫ്, ജോണ്‍സണ്‍ കാരിയ്ക്കല്‍, രവി കുട്ടപ്പന്‍, വിജി നായര്‍, സുജ ജോണ്‍, മാത്യു ചാണ്ടി, സേവ്യര്‍ ഒറവനാകളത്തില്‍, ലീലാ ജോസഫ്, മനോജ് വഞ്ചിയില്‍, ബ്രിജിറ്റ് ജോര്‍ജ്, സായി പുല്ലാപ്പള്ളില്‍, ജിബിറ്റ് കിഴക്കേ കുറ്റ്, മാറ്റ് വിലങ്ങാട്ടുശ്ശേരി, സുനിന ചാക്കോ, അനില്‍ കൃഷ്ണന്‍, വരുണ്‍ നായര്‍, ലെജി പട്ടരുമഠം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നത്.

വാര്‍ത്ത: ഷിബു മുളയാനിക്കുന്നേല്‍ (പബ്ലിസിറ്റി കണ്‍വീനര്‍)

FOKANA Chicago Volleyball Tournament: Preparations are in full swing

More Stories from this section

family-dental
witywide