
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല റീജിയനുകളിൽ ഒന്നായ ജോർജിയ റീജിയന്റെ (റീജിയൻ 7 ) പ്രവർത്തന ഉത്ഘാടനവും ഫാമിലി ഈവനിങ്ങും 2025 മെയ് 31 ശനിയാഴ്ച വൈകുന്നേരം 3 .30 മണി മുതൽ ജോൺസ് ക്രീക്കിലുള്ള സിക്സിർസ് സ്പോർട്സ് സെന്ററിൽ (Sixers Sports Center, 4680 W Morton Road, Johns Creek, GA 30022) വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് റീജണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ള അറിയിച്ചു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉത്ഘാടനം നിർവഹിക്കും. Hon. Judge James A. Dunn (Forsyth County) ചീഫ് ഗസ്റ്റ് ആയി പരിപാടിയിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ തുടങ്ങി ഫൊക്കാനയുടെ വിവിധ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ റീജിയനിലും പ്രവർത്തന ഉത്ഘാടനങ്ങൾ നടത്തുന്നത്. ഫൊക്കാനയുടെ പ്രവർത്തനം കുടുതൽ ശക്തമാക്കുന്നത്തിനും, പ്രവർത്തകരുമായി സംവദിക്കാനുള്ള അവസരം കൂടിയാണ് ഓരോ റീജണൽ മീറ്റിംഗുകളും. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാന ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട സംഘടന ആയി മാറിയിരിക്കുകയാണ്. അതിന്റെ പ്രവർത്തനങ്ങൾ ചരിത്ര നിമിഷങ്ങളിൽ കൂടിയാണ് ഇന്ന് കടന്ന് പോകുന്നത്. പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാനും, ഓര്‍ത്തിരിക്കാനും കഴിയുന്ന, മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച അറ്റ്ലാന്റായിലെ വിവിധ കലാകാരികൾ അണിയിച്ചൊരുക്കുന്ന നൃത്തങ്ങള്‍, വിവിധ കലാ വിരുന്നകളും, സംഗീതത്തില്‍ മായാ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകരുടെ പരിപാടി, അങ്ങനെ അവതരണത്തിന്റെ വ്യത്യസ്ഥതകൾ കൊണ്ട് ഒട്ടേറെ പുതുമകളായിരിക്കും ഇത്തവണത്തെ ഫാമിലി ഈവനിംഗ് ഏവർക്കും സമ്മാനിക്കാനിരിക്കുന്നത്.
ഫാമിലി ഈവനിംഗ്, റീജണൽ ഉത്ഘാടനത്തിലേക്കും പങ്കെടുക്കാൻ പാസുകൾ ആവിശ്യമില്ല.
മെയ് 31 ശനിയാഴ്ച നടക്കുന്ന റീജണൽ ഉത്ഘാടനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ള, റീജണൽ സെക്രട്ടറി രാഹുൽ നടരാജൻ, റീജണൽ ട്രഷർ ജോർജ് ബിനോയി, റീജണൽ കോർഡിനേറ്റർ നവീൻ നായർ, റീജണൽ കോർഡിനേറ്റർ ജോർജ് മേലേതിൽ ,വിമെൻസ് ഫോറം നാഷണൽ സെക്രട്ടറി സുബി ബാബു , റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ബിനീഷ് ആന്റണി, റീജണൽ ചാരിറ്റി ചെയർ ജെറീഷ് അഗസ്റ്റിൻ, റീജണൽ കൾച്ചറൽ ചെയർ മേഘ്നാ നാഗരാജൻ, റീജണൽ ബിസിനസ് & മാർക്കറ്റിംഗ് ചെയർ ബോബു പുതീക്കൽ, റീജണൽ ഇവന്റ് ചെയർ പൂജ സതീഷ്, റീജണൽ അഗ്രിക്കൾച്ചറൽ ചെയർ ശാഹുൽ വട്ട, റീജണൽ കമ്മിറ്റി മെംബേർസ് ആയ സിനു വർഗീസ്, ലോണാ ബാബു, റെജി ജേക്കബ്, ജേക്കബ് വർഗീസ്, റീജണൽ വിമെൻസ് ഫോറം കോർഡിനേറ്റർ രേഖാ നെടുംപുറത്ത്, റീജണൽ വിമെൻസ് ഫോറം കോ – കോർഡിനേറ്റർ സുബി ബോബു, റീജണൽ വിമെൻസ് ഫോറം സെക്രട്ടറി ബിന്ദുമോൾ സുകുമാർ, റീജണൽ വിമെൻസ് ഫോറം ജോയിന്റ് സെക്രട്ടറി ബിന്ദു അനിൽ, റീജണൽ വിമെൻസ് ഫോറം ട്രഷർ ബ്രിഡ്ജറ് സിനു, റീജണൽ അഡ്വൈസറി ബോർഡ് മെമ്പർ സതി നാഗരാജൻ (പ്രസിഡന്റ് ഗാമ), റീജണൽ അഡ്വൈസറി ബോർഡ് മെമ്പർ ഷിബു പിള്ള (പ്രസിഡന്റ് KAN,നാഷ്വിൽ ) റീജണൽ കമ്മിറ്റി മെമ്പർ അനീഷ് കുര്യൻ, റീജിണൽ യൂത്ത് റെപ്പ് നിരഞ്ചൻ ഷിബു എന്നിവർ അറിയിച്ചു.