അമേരിക്കൻ മലയാളികൾക്ക് സ്നേഹ സമ്മാനമായി ഫൊക്കാന മെഡിക്കൽ കാർഡ്, 6 പ്രധാന ആശുപത്രികളെ ഉൾപ്പെടുത്തി വിപുലീകരിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ജനറൽ സെക്രട്ടറി

നോർത്ത് അമേരിക്കൻ മലയാളികൾക്ക് സ്നേഹ സമ്മാനായി ഫൊക്കാനയുടെ മെഡിക്കൽ കാർഡ് വലിയ തോതിൽ വിപുലീകരിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട സിറ്റികളിലെ ആറു സുപ്രധാന ആശുപത്രികളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഫൊക്കാന മെഡിക്കൽ കാർഡ് നിലവിൽ വന്നത്.
കൊച്ചിൻ രാജഗിരി ഹോസ്പിറ്റൽ , പാല മെഡ്‌സിറ്റി ,തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റൽ ,ബേബി മെമ്മോറിയൽ കോഴിക്കോട് ,കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം , കാരിത്താസ് കോട്ടയം എന്നി പ്രമുഖ ആശുപത്രികളുമായാണ് ഫൊക്കാന ഹെൽത്ത് കാർഡ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

ഫൊക്കാനയിലെ അംഗസംഘടനയിലെ എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നാട്ടിലെ ബന്ധു മിത്രാധികൾക്കും പ്രയോജനകരമായ ഒട്ടേറെ ഇളവുകൾ ഉൾക്കൊള്ളിച്ചിട്ടുകൊണ്ട് പുതിയ ഹെൽത്ത് കാർഡിൽ. ഹെൽത്ത് കാർഡ് ഹോൾഡേഴ്സിന് സ്പെഷ്യൽ ഡിസ്‌കൗണ്ട്കളും സ്പെഷ്യൽ പ്രിവിലേജുകളുമുണ്ട്

അമേരിക്കൻ കനേഡിയൻ മലയാളികൾക്ക് ഫൊക്കാനയുടെ സ്നേഹസമ്മനായി ഫൊക്കാന മെഡിക്കൽ കാർഡ് ഫ്രീ ആണ്, ഹെൽത്ത് കാർഡിന് ആവിശ്യമുള്ളവർ ഈ ലിങ്കിൽ നിങ്ങളുടെ പേര് റജിസ്റ്റർ ചെയ്യെണ്ടതാണ്.

https://medical.fokanaonline.org

അന്തരാഷ്ട്ര നിലവാരമുള്ള ആശുപത്രികളെ മാത്രമേ ഈ സ്കീമിന്റെ ഭാഗമായി ഫൊക്കാന ഉൾപ്പെടുത്തുകയുള്ളു.വിദേശങ്ങളിൽ ലഭിക്കുന്ന അതെ ചികിത്സ കേരളത്തിലും ലഭിക്കുന്ന ഹോസ്പിറ്റലുകളെ ആണ് ഫൊക്കാന ഹെൽത്ത് കാർഡ്ഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയിലെ ഇൻഷൂറൻസ് പരിരക്ഷയുടെ പരിധിയിൽ വരാത്ത ഡെന്റൽ,കോസ്മറ്റിക്ക് ചികിത്സകളും അമേരിക്കൻ മലയാളികൾക്ക് പ്രത്യേക പരിഗണന നൽകി സേവനം നൽകാൻ ഫൊക്കാന ഹെൽത്ത് കാർഡ് ഉപയോഗപ്പെടുന്നതിനോടൊപ്പം , നിങ്ങളുടെ നാട്ടിലെ പ്രായമായ മാതാപിതാക്കളും ബന്ധു ജനങ്ങളും മെഡിക്കൽ കാർഡ് വഴി പ്രേത്യക ചികിത്സ ഏർപ്പാട് ചെയ്യാനും ഓൺലൈൻ വഴി അപ്പോയ്ന്റ്മെന്റ് എടുക്കുവാനും ഡോക്ടറെ കാണുവാനും ഉള്ള സംവിധാനവും ഹെൽത്ത് കാർഡ് വഴി ലഭിക്കുന്നുണ്ട്. .
ഹെൽത്ത് ചെക്ക് അപ്പും ഈ പാക്കേജിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. .

2020 മുതൽ 2022 വരെ ജോർജി വർഗീസ് പ്രസിഡന്റും സജിമോൻ ആന്റണി സെക്രട്ടറിയും ആയിരുന്ന സമയത്തു ഫൊക്കാന ഹെൽത്ത് കാർഡ് രണ്ടായിരത്തിൽ അധികം ആളുകൾ ഉപയോഗിക്കുകയുണ്ടായി. അന്ന് രാജഗിരി ഹോസ്പിറ്റലുമായി മാത്രമായിരുന്നു അഫ്‌ലിയേഷൻ. പക്ഷേ ഇന്ന് ആറു ആശുപത്രികളെ ഉൾപ്പെടുത്തി ഈ പ്രോഗ്രാം വിപിലീകരിച്ചു , കേരളത്തിലെ 6 നഗരങ്ങളിലെ മുഖ്യ ഹോസ്പിറ്റലുകൾ ഇതിന്റെ ഭാഗമാകുബോൾ വളരെ അധികം ആളുകൾക്ക് പ്രയോജനം ഉണ്ടാകും എന്ന് ഫൊക്കാന പ്രതീക്ഷിക്കുന്നു.

രാജഗിരി ഹോസ്പിറ്റൽ
രാജ്യാന്തര നിലവാരവും അതിനൂതന സാങ്കേതിക സൗകര്യങ്ങളും ഉറപ്പാക്കിയുള്ള ഒരു ഹോസ്പിറ്റൽ ആണ് രാജഗിരി. ചികിത്സാ സംവിധാനങ്ങൾ, പ്രഗല്ഭരായ ഡോക്ടർമാരുടെയും മെഡിക്കൽ ടീമിന്‍റെയും സാങ്കേതികവിദഗ്ധരുടെയും പ്രഫഷണലുകളുടെയും കാര്യക്ഷമത, സമഗ്രമായ ആരോഗ്യസേവനം എന്നിവ രാജഗിരിയെ ദക്ഷിണേന്ത്യയിലെ മറ്റ് ആശുപത്രികളിൽ നിന്നും വ്യത്യസ്തമാക്കുന്നു. മികച്ച സേവനവും ഗുണനിലവാരവും പ്രഫഷണലിസവും ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നയമാണ് രാജഗിരി ആശുപത്രിക്കുള്ളത്. കാലാനുഗതമായുള്ള മികവിലേക്കുയരാനുള്ള നിരന്തരമായ പരിശ്രമവും ഇവിടെയുണ്ട്. മികച്ച സേവനത്തിനു ദേശീയ, അന്തർദേശീയ രംഗങ്ങളിലെ നിരവധി അംഗീകാരങ്ങളും ആദരവും രാജഗിരി ആശുപത്രിയെ തേടിയെത്തിയിട്ടുണ്ട്.

പാലാ മാർ സ്ലീവാ മെഡിസിറ്റി:
ആരോഗ്യസേവന രംഗത്ത് ഗുണമേന്മയും മികവും പാലാ മാർ സ്ലീവാ മെഡിസിറ്റിയെ ഇന്നലെകളിലും ഇന്നും അതുല്യമാക്കി നിർത്തുന്നു. ആതുരസേവനം ക്രിസ്തുവിന്‍റെ ദൗത്യമായിരുന്നുവെന്നു ബൈബിൾ അടയാളപ്പെടുത്തുന്നുണ്ട്. രോഗാവസ്ഥയിലുള്ളവർക്കു സൗഖ്യം കൊടുത്ത ക്രിസ്തുവിൽ നിന്നേറ്റെടുത്ത മിഷൻ തന്നെയാണ് ഇന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയും പിന്തുടരുന്നത്. തികച്ചും പ്രഫഷണലായ സമീപനത്തോടെ വിദഗ്ധരായ ഡോക്ടർമാരും, മറ്റു അനുബന്ധ വിഭാഗങ്ങളും രോഗികളെ തികച്ചും പ്രഫഷണലായ സമീപനത്തോടെയാണ് കാണുന്നത്. റീനൽ ട്രാൻസ്‌പ്ലാന്റ് സേവനങ്ങൾക്ക് ഇന്ന് പ്രസിദ്ധമാണ് ഇവിടം , വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് കേരളത്തിലെ ഏറ്റവും പ്രസിദ്ധമാണ് പാലാ മെഡിസിറ്റി. അഡ്മിനിസ്ട്രേഷനിലും ചികിത്സാ വിഭാഗങ്ങളിലും മികവു തെളിയിച്ചവരെ നിയോഗിച്ചു ഗുണമേന്മയും കാര്യക്ഷമതയുള്ള സേവനവും ഉറപ്പാക്കുന്നുണ്ട് പാലാ മാർ സ്ലീവാ മെഡിസിറ്റി.

ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ:
പണം നൽകി മികച്ച ചികിത്സ നേടാൻ പ്രാപ്തിയുള്ളവർക്കും അതില്ലാത്തവർക്കും, ഒരേപോലെ മികവുറ്റ ആരോഗ്യപരിചണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ (ബിസിഎംസിഎച്ച്) തിരുവല്ല, കേരളത്തിലെ പ്രീമിയർ ഹോസ്പിറ്റലുകളിൽ ഒന്നാണ്. ബോത്ത് – ആൻഡ് ഫിലോസഫി അനുസരിച്ച് പ്രവർത്തിക്കുന്ന ഈ മിഷൻ ആശുപത്രി, ധനികരായ രോഗികളിൽ നിന്നു ലഭിക്കുന്ന വരുമാനം, പാവപ്പെട്ട രോഗികൾക്ക് താങ്ങാവുന്ന ചെലവിൽ ഗുണമേന്മയുള്ള ചികിത്സ നൽകാൻ പയോജനപ്പെടുത്തുന്നു. കഴിവുറ്റ ഡോക്ടർമാരും അനുകമ്പയുള്ള നഴ്‌സുമാരും നൈപുണ്യമുള്ള ടെക്‌നിക്കൽ – സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടുന്ന ടീം, ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിച്ചുകൊണ്ട് സാധ്യമായതിൽ ഏറ്റവും മികച്ച ആരോഗ്യ പരിചരണം നൽകുവാനായി ഒരുമിച്ച് പ്രവർത്തിക്കുന്നു.

കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ:
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ ചെയര്‍മാനും എം.ഡിയുമായ കെ.ജി അലക്‌സാണ്ടര്‍ 1987ല്‍ സ്ഥാപിച്ചതാണ് ഈ ഹോസ്പിറ്റൽ 600 ബെഡുകളുടെ സൗകര്യമുള്ള ഈ ആശുപത്രിയില്‍ 650 നേഴ്‌സുമാരും 300 ഡോക്ടര്‍മാരും ഉള്‍പ്പെടെ 2,000 ല്‍ ഏറെ ജീവനക്കാരുള്ള ഒരു സ്ഥാപനമാണ്. കേരളത്തിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ഇത് .സമൂഹം ആഗ്രഹിക്കുന്നതായ ലോകോത്തര നിലവാരമുള്ള ആരോഗ്യ സേവനം എങ്ങനെ നൽകാം എന്നാണ് ഈ മാനേജ്മെന്റിന്റെ ആലോചനകളിൽ പ്രധാനം. അഡ്മിനിസ്ട്രേഷനിലും ചികിത്സാ വിഭാഗങ്ങളിലും മികവു തെളിയിച്ചവരെ നിയോഗിച്ചു ഗുണമേന്മയും കാര്യക്ഷമതയുള്ള സേവനവും ഉറപ്പാക്കുന്നുണ്ട്. സർവീസ് എക്സലൻസ് എന്ന പ്രത്യേക വിഭാഗം ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ സവിശേഷതയാണ്. മികച്ച ചികിത്സയും എല്ലാ വിഭാഗം രോഗികളോടുമുള്ള കരുതലും ബേബി മെമ്മോറിയൽ ഉറപ്പുവരുത്തുന്നു

കിംസ് ഹോസ്പിറ്റൽ , തിരുവനന്തപുരം:
1999 ൽ സ്ഥാപിതമായ കിംസ് ഹെൽത്ത് ഹോസ്പിറ്റൽസ് വളരെ പെട്ടെന്ന് അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഹോസ്പിറ്റൽ ശൃംഗലയായി മാറുകയായിരുന്നു.കിംസ് ഹെൽത്ത് കെയർ മാനേജ്മെന്റ് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ സ്ഥപനമാണ് കിംസ് ഹോസ്പിറ്റൽസ്. ആരോഗ്യമേഖലയിൽ അതിശയിപ്പിക്കുന്ന ഉയരങ്ങളിലേക്കു വളർന്ന, കേരളത്തിന്‍റെ അഭിമാനം. രാജ്യാന്തര നിലവാരവും അതിനൂതന സാങ്കേതിക സൗകര്യങ്ങളും ഉറപ്പാക്കിയുള്ള ചികിത്സാ സംവിധാനങ്ങൾ, പ്രഗല്ഭരായ ഡോക്ടർമാരുടെയും മെഡിക്കൽ ടീമിന്‍റെയും സാങ്കേതികവിദഗ്ധരുടെയും പ്രഫഷണലുകളുടെയും കാര്യക്ഷമത, സമഗ്രമായ ആരോഗ്യസേവനം എന്നിവ ഇന്ത്യയ്ക്കു പുറമേ വിദേശ രാജ്യങ്ങളിൽ നിന്നു രോഗികൾ മികച്ച ചികിത്സ തേടി എത്തുന്നു .ആതുര ശുശ്രൂഷ സേവന രംഗത്ത് മൂന്ന് ദശാബ്ദത്തിലധികമായി ഒരു ലക്ഷത്തോളം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ കിംസ് അല്‍ശിഫ ഗൈനക്കോളജി വിഭാഗം അത്യാധുനിക സംവിധാനങ്ങളിലൂടെ വിവിധ ചികിത്സകള്‍ ഒരു കുടക്കീഴില്‍ ‘മെഡോറ’ എന്ന പേരില്‍ സജ്ജീകരിച്ചിരിക്കുന്നു.നാളയുടെ കരുതൽ സ്പർശം സുരക്ഷിതമായ കൈകളിലൂടെ ആണ് എന്ന കാര്യത്തിൽ സംശയം ഇല്ല.

കാരിത്താസ് ഹോസ്പിറ്റൽ , കോട്ടയം .
വർഷങ്ങളായി കോട്ടയംകാരുടെ ആരോഗ്യ ജീവിതത്തിൽ വലിയ സ്ഥാനം വഹിക്കുന്ന കാരിത്താസ് ആശുപത്രി 2000 ൽ ഓങ്കോളജി ഡിപാർട്മെന്റ് ആരംഭിച്ചു. ഇന്ന് 25 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഏറ്റവും നൂതനമായ സാങ്കേതിക സാങ്കേതികവിദ്യയും മികച്ച ഡോക്ടർമാരുടെ സേവനംകൊണ്ടും കേരളത്തിലെ ഏറ്റവും മികച്ച കാൻസർ ചികിത്സാ കേന്ദ്രമായി കാരിത്താസ് ഹോസ്പിറ്റൽ മാറിക്കഴിഞ്ഞിരിക്കുന്നു. കാൻസർ രോഗികൾക്ക് കുറഞ്ഞ ചെലവിൽ കാൻസർ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. കാൻസർ പരിചരണത്തിനായുള്ള കേരളത്തിലെ ആദ്യത്തെ സമഗ്ര സ്വകാര്യ സ്ഥാപനമാണ് കാരിത്താസ് .കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് . സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, ഗൈനക് ഓങ്കോളജി റേഡിയേഷൻ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ, സൈക്കോ ഓങ്കോളജി, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ, കമ്മ്യുണിറ്റി ഓങ്കോളജി എന്നിങ്ങനെ ആറോളം ഉപവിഭാഗങ്ങളായി കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വിപുലീകരിച്ചിട്ടുണ്ട്.ഏറ്റവും പുതിയ സാങ്കേതികവിദ്യയിലൂടെ കൃത്യമായ രോഗപരിചരണം നൽകുന്നു എന്നത് കാരിത്താസ് കാൻസർ സെന്ററിന്റെ ഏറ്റവും വലിയ സവിശേഷതയാണ്.

കേരളത്തിലെ ആരോഗ്യ മേഖലക്ക് പരിധികളില്ലാത്ത. ലോകം തുറന്നിട്ടു കൊടുത്തിരിക്കുകയാണ് ഫൊക്കാന മെഡിക്കൽ കാർഡ് . മികച്ച ചികിൽസയും പരിചരണവും ലഭിക്കുന്ന വിവിധ ഹോസ്പിറ്റലുകളെ ഒരു ചരടിൽ കോർത്തിണക്കിയാണ് ഫൊക്കാന മെഡിക്കൽ കാർഡ്. ലോകമലയാളികൾക്ക് അഭിമാനിക്കാൻ പറ്റുന്ന ഒരു കാര്യമാണ് ഫൊക്കാന സാധ്യമാക്കിയിരിക്കുന്നത് , അശ്രാന്തപരിശ്രമത്തിന്റെ ഫലമാണ് ഈ കാർഡ്.

More Stories from this section

family-dental
witywide