ഫൊക്കാന മിഡ് വെസ്റ്റ് റീജിയന്‍റെ നേതൃത്വത്തിൽ ഷിക്കാഗോയിൽ വോളിബോൾ ടൂർണമെന്‍റ് നടത്താൻ തീരുമാനം

ഷിക്കാഗോ: ഫൊക്കാന നാഷണൽ കമ്മറ്റിയുടെ ആഹ്വാന പ്രകാരം റീജിയനുകളിൽ നടത്തി വരുന്ന കലാകായിക മത്സരങ്ങളുടെ
ഭാഗമായി ഫൊക്കാന മിഡ് വെസ്റ്റ് റീജിയന്റെ നേതൃത്വത്തിൽ കൈരളി ലയൺസ് ക്ലബ്ബിന്‍റെ സഹകരണത്തോടെ ഷിക്കാഗോയിൽ
വോളിബോൾ ടൂർണമെന്‍റ് നടത്തുന്നു. നവംബർ 29 ന് 12 മണി മുതൽ Feldman Recreation Center ( 8800 Kathy Ln Niles) വച്ചാണ് മൽസരം നടക്കുന്നത്. ഷിക്കാഗോയിലെയും അടുത്ത പ്രദേശങ്ങളിലെയും പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. കൂടാതെ പഞ്ചാബും കേരളാടീമും തമ്മിലുളള വാശിയേറിയ പ്രദർശന മത്സരവും ഉണ്ടായിരിക്കുന്നതാണ്. മൽസര വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതാണ്.

റീജണൽ വൈസ് പ്രസിഡന്‍റ് സന്തോഷ് നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫൊക്കാന എക്സിക്യൂട്ടീവ്
വൈസ് പ്രസിഡന്‍റ് പ്രവീൺ തോമസ്‌, ട്രസ്റ്റി ബോർഡ് മെംബർ സതീശൻ നായർ, മുൻ റീജിയണൽ വൈസ് പ്രസിഡന്റ് സിറിയക്
കൂവക്കാട്ടിൽ, ടോമി അമ്പനാട്ട് കൂടാതെ സൈമൺ പള്ളിക്കുന്നേൽ, ജിതേഷ് ചുങ്കത്ത്, മാത്യു തട്ടാമറ്റത്തിൽ, ബൈജു കണ്ടത്തിൽ, ജോൺസൺ കാരിക്കൽ, ജോഷി പുത്തുരാൻ, വിജി നായർ, എബി എബ്രഹാം, സേവ്യർ ഒറവനാക്കളത്തിൽ, അനിൽ കൃഷ്ണൻ, നിരൻ മുണ്ടിയിൽ, ബോബി വർഗീസ്, ഷിബു മുളയാനിക്കുന്നേൽ, ലിനു എം ജോസഫ്, ജോസ് ജോർജ്, രവികുട്ടപ്പൻ, മാത്യു ചാണ്ടി തുടങ്ങിയവരും കൈരളി ലയൺസിനെ പ്രതിനിധീകരിച്ച് സിബി കദളിമറ്റവും യോഗത്തിൽ പങ്കെടുത്തു.

More Stories from this section

family-dental
witywide