ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വർണ്ണാഭമായി

ജിൻസ് ജോസഫ്

ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണലിന്‍റെ നേത്യത്വത്തിൽ ജൂൺ 21 ന് ക്യൂൻസിലുള്ള കന്നിഹാം പാർക്കിൽ അരങ്ങേറിയ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വൻ വിജയമായി. രാവിലെ 7.30 ന് ആരംഭിച്ച ടൂർണമെന്റ് റീജിയണൽ വൈസ് പ്രസിഡന്‍റ് ലാജി തോമസ് റിബൺ മുറിച്ചു ഉദ്ഘാടനം ചെയ്തു. പുരസ്‌കാര വിതരണ ചടങ്ങ് നാഷണൽ കമ്മിറ്റി മെംബർ മേരിക്കുട്ടി മൈക്കിളിന്‍റെ പ്രാത്ഥന ഗാനത്തോട് ആരംഭിച്ചു. ഫൊക്കാന ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്‍റ് ലാജി തോമസ് ചടങ്ങിൽ ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കോമൺവെൽത്ത് ക്രിക്കറ്റ് ലീഗ് പ്രസിഡന്‍റ് അജിത് ഭാസ്‌കർ, ഇന്ത്യൻ ക്രിക്കറ്റ് കോച്ചും മുൻ കർണാടക ടീം ക്യാപ്റ്റനുമായ പി വി ശശികാന്ത് തുടങ്ങിയവർ ചടങ്ങിൽ ആതിഥേയരായിരുന്നു. ഫൊക്കന ട്രഷറർ ജോയി ചാക്കപ്പൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ക്രിക്കറ്റ് ടൂർണമെന്‍റ് നടത്തുന്നെന്ന് ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി ചൂണ്ടികാട്ടി. ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനോടൊപ്പം മത്സരങ്ങളില്‍ പങ്കെടുത്ത് സഹകരിച്ച മുഴുവന്‍ മത്സരാര്‍ത്ഥികളോടും, ടൂർണമെന്‍റ് കാണുവാനും പിന്തുണയ്ക്കാനും എത്തിയ എല്ലാവർക്കും, അതുപോലെ ഇത്രയും ഭംഗിയായി ടൂർണമെന്റ് നടത്തിയ റീജിണൽ വൈസ് പ്രസിഡന്റ് ലാജി തോമസിന്റെ നേതൃത്വത്തിനെയും അഭിനന്ദിച്ചു. ഇനിയും കൂടുതൽ റിജിനുകളിൽ ഇതുപോലെയുള്ള കായിക പരിപാടികൾക്ക് ഫൊക്കാന നേതൃത്വം നൽകുമെന്നും സജിമോൻ ആന്റണി അറിയിച്ചു.

ഇത്രയും ഭംഗിയായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ്, ടീമുകളുടെ പ്രകടനം കൊണ്ടും സംഘാടക മികവുകൊണ്ടും ആളുകളുടെ പാർട്ടിസിപ്പേഷൻ കൊണ്ടും വന്‍ വിജയമായെന്ന് ഫൊക്കാന ട്രഷർ ജോയി ചാക്കപ്പൻ അഭിപ്രായപ്പെട്ടു. റീജണൽ സെക്രട്ടറി ഡോൺ തോമസ്, റീജണൽ ട്രഷറർ മാത്യു തോമസ് എന്നിവർ ക്രിക്കറ്റ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ സ്പോൺസേഴ്സിനെ പരിചയപ്പെടുത്തുകയും, അവർക്ക് നന്ദി അറിയിക്കുകയും ചെയ്തു. ടൂർണമെന്റ് കോഡിനേറ്റർ ജിൻസ് ജോസഫ്, അഥിതികൾക്കും ടീം അംഗങ്ങൾ, സപ്പോർട്ട് ചെയ്തവർ തുടങ്ങി പങ്കെടുത്ത് ടൂർണമെന്റ് വിജയിപ്പിച്ച ഏവർക്കും നന്ദി അറിയിച്ചു. സ്പോർട്സ് പ്രേമികളുടെ വലിയ സാന്നിധ്യവും മികച്ച മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായിരുന്നു ടൂർണമെന്റ്.

വിജയം കൈവരിച്ച ന്യൂയോർക്ക് ഫീനിക്സ്, റണ്ണേർസ്അപ്പായ ഫിലാഡൽഫിയ മച്ചാൻസ്, സ്പോൺസർസ്, സബ് കമ്മിറ്റി മെംബർസ് എന്നിവർക്ക് ട്രോഫികളും, മെമന്‍റോകളും വിതരണം ചെയ്തു. 500 ൽ പരം ആളുകൾ പങ്കെടുത്ത ടൂർണമെന്റ് ഗ്രാന്‍റ് ഫിനാലെ വൻ വിജയമായി വിലയിരുത്തപ്പെട്ടു. ഡോ. ഷൈല മാമ്മന്റെ നേത്യത്വത്തിലുള്ള ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക്, ലൈവ് ഓൺ ന്യൂയോർക്ക് പ്രതിനിധികളും, റീജിയണൽ ഹുമൺസ് ഫോറം കോർഡിനേറ്റർ ഉഷ ജോർജിന്‍റെ നേത്യത്വത്തിൽ അംഗങ്ങളും ദിനം മുഴുവൻ ഗ്രൗണ്ടിൽ സജീവമായി പങ്കെടുത്തു. അവരുടെ ആത്മമാർത്ഥമായ പിന്തുണക്കും സാന്നിധ്യത്തിനും റീജിയണൽ കമ്മിറ്റി പ്രത്യേക നന്ദി അറിയിച്ചു.

ഗ്രാൻഡ് ഫിനാലെയിൽ പ്രസിഡന്റ് സജിമോൻ, ട്രഷറർ ജോയി ചാക്കപ്പൻ, കോർഡിനേറ്റർ ജിൻസ് ജോസഫ് എന്നിവരെ റീജിയണൽ വൈസ് പ്രസിഡന്റ് ലാജി തോമസും കമ്മിറ്റി അംഗങ്ങളും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. റോഷൻ മാമ്മൻ, ശ്രീനി, ഷീബ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചെണ്ടമേളം പ്രോഗ്രാമിന് താളകൊഴുപ്പേകി. ഫൊക്കാനയുടെ മുതിർന്ന നേതാക്കൾ ആയ പോൾ കറുകപ്പള്ളി, തോമസ് തോമസ്, ലീല മാരേട്ട്, മുൻ ട്രസ്റ്റീ ചെയർ സജി പോത്തൻ, ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ, അപ്പ്സ്റ്റേറ്റ് റീജിയൻ ആർ വീപ്പി ആന്‍റോ വർക്കി, നാഷണൽ കമ്മിറ്റി മെംബർസ് ആയ ജീമോൻ വർഗീസ്, സിജു സെബാസ്റ്റ്യൻ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ തുടങ്ങി നിരവധി നേതാക്കളും മീറ്റിംഗിൽ പങ്കടുക്കുകയും, വേണ്ട സപ്പോർട്ട് നൽകുകയും ചെയ്തു. കൂടാതെ ഫോമയുടെ ന്യൂയോർക്ക് റീജിയണൽ ഭാരവാഹികൾ, ഫോമാ നേതാക്കൾ തുടങ്ങിയവരും മീറ്റിംഗിൽ പങ്കെടുത്ത് സപ്പോർട്ട് ചെയ്തു.

സ്പോർട്സ് കോർഡിനേറ്റർ ജീൻസ് ജോസഫ്, റീജിണൽ സെക്രട്ടറി ഡോൺ തോമസ്, റീജണൽ ട്രഷറർ മാത്യു തോമസ്, കമ്മിറ്റി അംഗങ്ങൾ, സബ് കമ്മിറ്റി മെംബേർസ് എന്നിവരുടെ നേതൃത്വത്തിൽ ടൂർണമെന്റ് വൻ വിജയമാക്കി തീർത്ത കമ്മിറ്റിക്കാരെ ഏവരും പ്രശംസിച്ചു. ആദ്യം മുതൽ അവസാനം വരെ ടൂർണമെന്റ് നടത്തപ്പിൽ കോർഡിനേറ്റ് ചെയ്ത സബ് കമ്മിറ്റി മെംബർസ്, എകസിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, സ്പോൺസേർസ്, പന്ന് പങ്കെടുത്ത് ടുർണമെന്റ് വൻ വിജയമാക്കിയ ഏവർക്കും ന്യൂയോർക്ക് റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ്, റീജണൽ സെക്രട്ടറി ഡോൺ തോമസ്, റീജണൽ ട്രഷറർ മാത്യു തോമസ്, കോർഡിനേറ്റർ ജിൻസ് ജോസഫ് എന്നിവർ ഹ്യദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിച്ചു.

More Stories from this section

family-dental
witywide