ചാർളി കെർക്കിന്റെ കൊലപാതകത്തിന് പിന്നാലെ ട്രംപിന്‍റെ വമ്പൻ പ്രഖ്യാപനം, പരമോന്നത സിവിലിയൻ ബഹുമതി നൽകും; കൊലയാളിക്കായി തിരച്ചിൽ, റൈഫിൾ കണ്ടെടുത്തു

മാധ്യമ പ്രവര്‍ത്തകനും തന്റെ ഏറ്റവും അടുത്ത അനുയായിയുമായ ചാര്‍ലി കിര്‍ക്ക് (31) വെടിയേറ്റ് മരിച്ചതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വമ്പൻ പ്രഖ്യാപനം. ചാർളി കെർക്കിന് പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചത്. പ്രമുഖ യാഥാസ്ഥിതിക ആക്ടിവിസ്റ്റും ടേണിംഗ് പോയിന്റ് യുഎസ്‌എ സ്ഥാപകനുമായ ചാർളി കെർക്ക് യൂട്ടാ വാലി സർവകലാശാലയിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വിദ്യാർത്ഥികളോട് സംവദിക്കവെ, കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നായിരുന്നു വെടിവെപ്പ് ഉണ്ടായത്. പ്രസിഡന്‍റ് ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്.

ചാർലി കിർക്കിൻ്റെ മരണത്തിൽ തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചു. അമേരിക്കൻ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം ചാർലിയെക്കാൾ നന്നായി മറ്റാർക്കും മനസ്സിലായില്ലെന്ന് ട്രംപ് അനുസ്മരണ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു കെർക്ക്. ഞായറാഴ്ച വരെ അമേരിക്കൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ഉത്തരവിട്ടു.

അതേസമയം ചാർളി കെർക്കിന്‍റെ കൊലയാളിക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്. കെർക്കിന്‍റെ കൊലപാതകത്തിന് പിന്നാലെ പ്രതിയെന്ന് സംശയിക്കുന്ന കോളേജ് പ്രായത്തിലുള്ള ഒരാൾ രക്ഷപ്പെട്ടിരുന്നു. കൊലക്ക് ഉപയോഗിച്ച ഹൈ പവർ റൈഫിൾ ക്യാമ്പസിന് സമീപത്തെ വനപ്രദേശത്ത് നിന്ന് എഫ്ബിഐ കണ്ടെടുത്തു.

More Stories from this section

family-dental
witywide