ഫോമാ പൊളിറ്റിക്കല്‍ ഫോറം സണ്‍ഷൈന്‍ റീജിയന്‍ മീറ്റിംഗ് പ്രൗഢോജ്ജ്വലമായി

മയാമി : ഫോമാ പൊളിറ്റിക്കൽ ഫോറം ഡേവി ഗാന്ധി സ്‌ക്വയർ ഹാളിൽ നടത്തിയ മീറ്റിങ്ങിൽ മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രി മോൻസ് ജോസഫ് എം എൽ എ, മാണി സി കാപ്പൻ എം എൽ എ എന്നിവർ മുഖ്യാതിഥികളായി.

എം എൽ എ മാരും പൊളിറ്റിക്കൽ ഫോറം നേതാക്കളും ചേർന്ന് ഗാന്ധിപ്രതിമയിൽ പുഷ്പ്പാർച്ചന നടത്തിയ ശേഷം സൺഷൈൻ റീജിയൻ ഫോമാ പൊളിറ്റിക്കൽ ഫോറം ചെയർ ഷിബു ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ നാഷണൽ കമ്മറ്റി മെമ്പർ സാജൻ മാത്യു, ഫോമാ മുൻ പ്രസിഡന്റ്‌ ജോൺ ടൈറ്റസ് മുൻ ട്രഷറർ ബിജു തോണിക്കടവിൽ , മുൻ കൺവെൻഷൻ ചെയർ മാത്യു വർഗീസ്, സൺഷൈൻ റീജിയൻ ഫോമാ ബിസിനസ്‌ ഫോറം ചെയർ സഞ്ജയ്‌ നടുപറമ്പിൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ഷിബു ജോസഫ് അധ്യക്ഷ പ്രസംഗം നടത്തി. കൂടാതെ സൗത്ത് ഫ്ളോറിഡയിലെ മലയാളി അസോസിയേഷനുകളുടെ പ്രസിഡന്റ്മാർ, മറ്റു സാമൂഹിക സാംസ്‌കാരിക സംഘനാ ഭാരവാഹികൾ എന്നിവരെ പ്രതിനിധീകരിച്ച്, ബിജു ജോൺ, സൈമൺ പറത്താഴം, മാത്യു തോമസ്, ജോർജ് കോലം, ജോയി കുറ്റിയാനി, സണ്ണി തോമസ്, സുനിൽ തൈമറ്റം, ജോർജ് മാലിയിൽ, എബി തേക്കനാട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും കേരളത്തിലെ മലയോര കർഷകരുടെ ആശങ്കകളും, പ്രശ്നങ്ങളും മറ്റും ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു.

ജോൺ ടൈറ്റസ്, ജോജി ജോൺ എന്നിവർ മണി സി കാപ്പൻ എം എൽ എ, മോൻസ് ജോസഫ് എം എൽ എ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. എം എൽ എമാരുടെ മറുപടി പ്രസംഗത്തിൽ പ്രധിനിധികളുടെ ആശങ്കകൾക്കും, ചോദ്യങ്ങൾക്കുമുള്ള മറുപടിയും നൽകി.

പ്രസ്തുത യോഗത്തിൽ വെച്ച് ഫോബ്സ് മാഗസിൻ “ America‘s Best -in- State CPAS 2025” ആയി തെരെഞ്ഞെടുത്ത ഫ്ളോറിഡയിലെ പ്രമുഖ സി പി എ കമ്പനിയായ “ Thomas & Company CPA PA“ മാനേജിങ് പാർട്ണർ ജോസ് തോമസ്‌ സി പി എ യെ ആദരിച്ചു. എം എൽ എമാർ ചേർന്ന് മൊമെന്റോ സമർപ്പിക്കുകയും ഫോമക്ക് വേണ്ടി നാഷണൽ കമ്മറ്റി മെമ്പർ സാജൻ മാത്യു അനുമോദന പ്രസംഗം നടത്തുകയും ചെയ്തു. ജോസ് തോമസ്‌, തന്റെ മറുപടി പ്രസംഗത്തിൽ ഫോമയുടെ ആദരവിനുള്ള നന്ദി അറിയിക്കുകയും ചെയ്തു.

സൺഷൈൻ റീജിയൻ പൊളിറ്റിക്കൽ ഫോറം കമ്മറ്റി അഗംഗങ്ങളായ ഇമ്മാനുൽ സെബാസ്റ്റ്യൻ സ്വാഗതവും, ജിൻസ് മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി. ജെയിംസ് മുളവന ആയിരുന്നു പരിപാടികളുടെ മാസ്റ്റർ ഓഫ് സെറിമണി. പരിപാടിയുടെ ആസൂത്രണത്തിനും, വിജയത്തിനുമായി പൊളിറ്റിക്കൽ ഫോറം ചെയർ ഷിബു ജോസഫ്, കമ്മറ്റി അംഗങ്ങളായ ഇമ്മാനുൽ സെബാസ്റ്റ്യൻ, ജിൻസ് മാത്യു, രാജൻ ജോർജ്, ജെയിംസ് മുളവന, ബിജോയ്‌ ജോസഫ്, എന്നിവരും ജോജി ജോൺ, ബാബു കല്ലിടുക്കിൽ, ഫോമ സൺഷൈൻ ആർ വി പി ജോമോൻ ആന്റണി, നാഷണൽ കമ്മറ്റി അംഗങ്ങളായ റ്റിറ്റോ ജോൺ, സുനിത മേനോൻ, സാജൻ മാത്യു തുടങ്ങിയവരും നേതൃത്വം നൽകി.