ഫോമ സണ്‍ഷൈന്‍ റീജിയന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 26ന്

രാജു മൈലപ്രാ

ഫോമ സണ്‍ഷൈന്‍ റീജിയന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 26ന് നടക്കും.
അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ ഏറ്റവും വലിയ റീജിയനായ സണ്‍ഷൈന്‍ റീജിയന്‍ ആദ്യമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻ്റ് ആണിത്. ടാമ്പായില്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 26 ശനിയാഴ്ച വെസ്‌ലി ചാപ്പലില്‍ വെച്ചാണ് നടക്കുക.

സണ്‍ഷൈന്‍ റീജിയന്റെ സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍ സിജോ, വൈസ് ചെയര്‍ ഗിരീഷ്, കമ്മിറ്റി മെമ്പേഴ്‌സായ ലക്ഷ്മി രാജേശ്വരി, എഡ് വേര്‍ഡ്, ജോളി പീറ്റര്‍, ജിതേഷ് എന്നിവര്‍ക്ക് ആര്‍.വി.പി ജോമോന്‍ ആന്റണിയും മറ്റു ഭാരവാഹികളും അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു. സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ ഈ സംരംഭം അങ്ങേയറ്റം അഭിമാനകരമാണെന്ന് ജോമോന്‍ ആന്റണി പ്രസ്താവിച്ചു.

ഫ്‌ളോറിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള എട്ടോളം ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തില്‍ കാണികളുടെ ആവേശം വാനോളമുയര്‍ത്തുന്ന ശക്തമായ പോരാട്ടമാകും നടക്കുക. കാഷ് പ്രൈസ് ഉള്‍പ്പടെ നിരവധി ആകര്‍ഷണീയമായ പാരിതോഷികങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുന്നത്. ഫ്‌ളോറിഡയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളും ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്ത് ഇതൊരു വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് സണ്‍ഷൈന്‍ റീജിയന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.