
വിശ്വസ്തത, സത്യസന്ധത, പ്രതിബദ്ധത, സുതാര്യത എന്നിവ മുഖമുദ്രയാക്കി സംഘടനയുടെ യശസ്സ് കാത്തുസൂക്ഷിച്ചു പ്രവർത്തിക്കുമെന്ന പ്രഖ്യാപനവുമായി ഫോമാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന മാത്യു വർഗീസ് നേതൃത്വം നൽകുന്ന ടീം പ്രോമിസിന്റ ഫ്ലോറിഡ പ്രചാരണയാത്രക്ക് നവംബർ 21 വെള്ളിയാഴ്ച്ച മയാമിയിൽ തുടക്കമാകും. ടീം പ്രോമിസ് സ്ഥാനാർത്ഥികളായി മാത്യു വർഗീസ് – പ്രസിഡന്റ് , അനു സ്‌കറിയ -സെക്രട്ടറി, ബിനോയ് തോമസ് – ട്രഷറർ , ജോൺസൺ ജോസഫ് – വൈസ് പ്രസിഡന്റ് , രേഷ്‌മ രഞ്ജൻ – ജോയിൻറ് സെക്രട്ടറി, ടിറ്റോ ജോൺ – ജോയിന്റ് ട്രഷറർ എന്നിവരാണ് മത്സരിക്കുന്നത്.
നവംബർ 21 വെള്ളിയാഴ്ച വൈകീട്ട് 5.30 മണിക്ക് ഡേവിയിലുള്ള ഗാന്ധി സ്ക്വയറിലെത്തി സ്ഥാനാർത്ഥികൾ പുഷ്‌പാർച്ചന നടത്തും. തുടർന്ന് രാത്രി 7 മണിക്ക് സൺറൈസ് KHSF ഹാളിൽ ( Address: 6501, Sunset Strip, Sunrise,FL 33313 ) പ്രചാരണസമ്മേളനം നടക്കും. സൗത്ത് ഫ്ലോറിഡയിലെ വിവിധ സാമൂഹിക- സാംസ്‌കാരിക സംഘടനകൾ യോഗത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
നവംബർ 22 ശനിയാഴ്ച രാത്രി 7 മണിക്ക് ഒർലാണ്ടോയിലും ( Address :6087 Lake Melrose Dr., Orlando, FL 32829( ) , 23 ഞായറാഴ്ച്ച വൈകീട്ട് 5 മണിക്ക് ടാമ്പാ കറി ലീവ്സ് റെസ്റ്റോറന്റിൽ ( Adress: 204 Westshore Plaza, Tampa, FL 33609) വെച്ചും പ്രചാരണ യോഗങ്ങൾ നടക്കും.
Fomaa Elections; Team Promise’s Florida campaign tour will begin in Miami on November 21st















