ഉത്സവ ലഹരിയില്‍ ഫിലഡല്‍ഫിയ…ഫോമാ മിഡ് ടേം ജനറല്‍ബോഡി ഒക്ടോബര്‍ 25ന് ; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ഫിലഡല്‍ഫിയ: ലോക മലയാളികളുടെ അഭിമാന സംഘടനയായ ഫോമയുടെ മിഡ് ടേം ജനറല്‍ബോഡി യോഗം ഈ വരുന്ന ശനിയാഴ്ച (ഒക്ടോബര്‍ 25ന്) ഫിലഡല്‍ഫിയ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. ഇതിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സംഘാടകര്‍ അറിയിച്ചു.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, വൈസ് പ്രസിഡന്റ് ശാലു പുന്നൂസ് സെക്രട്ടറി ബൈജു വര്‍ഗീസ്, ജോയിന്‍ സെക്രട്ടറി പോള്‍ ജോസ്, ട്രെഷറര്‍ സിജില്‍ പാലക്കലോടി, ജോയിന്റ് സെക്രട്ടറി അനുപമ കൃഷ്ണന്‍ എന്നിവര്‍ ചേരുന്ന ഫോമ എക്‌സിക്യൂട്ടീവ് ടീം നേരിട്ടാണ് മിഡ് ടേം ജനറല്‍ബോഡി നടത്തുന്നത്.

ഫിലഡല്‍ഫിയില്‍ നിന്നുള്ള വൈസ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് മിഡ് ടേം ജനറല്‍ബോഡി ഫിലഡല്‍ഫിയയില്‍ നടത്തുവാന്‍ തീരുമാനിച്ചത്.

ദൂരെ സ്ഥലങ്ങളില്‍നിന്നും ജനറല്‍ ബോഡിയില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരുന്ന വിവിധ സംഘടനാ പ്രതിനിധികള്‍ക്കായി റാഡിസണ്‍ ഹോട്ടലില്‍ (Raddiosn Hotel
2400 Old Lincoln Hwy, Trevose, PA 19053) നേരത്തെ ബ്ലോക്ക് ചെയ്തിരുന്ന 40 മുറികളുടെയും ബുക്കിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു. ജനറല്‍ബോഡിയില്‍ പങ്കെടുക്കാന്‍ നൂറോളം പേര്‍ വെള്ളിയാഴ്ച വൈകുന്നേരം തന്നെ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 25ന് രാവിലെ 10 മണിക്ക് നാഷണല്‍ കമ്മിറ്റി ചേരും. 11 മണിക്ക് ജനറല്‍ ബോഡിയും, ഉച്ചയ്ക്ക് 12 -01 വരെ ലഞ്ച് ടൈമും, ഒന്നു മുതല്‍ മൂന്നു വരെ ബൈലോ അമെന്‍ഡ്‌മെന്റും അതിനുശേഷം മൂന്നരയ്ക്ക് റീജിയന്റെ കണ്‍വെന്‍ഷന്‍ കിക്കോഫും നടത്തപ്പെടും. നാലുമണിക്ക് ബിസിനസ് ഫോറത്തിന്റെ നാഷണല്‍ കിക്കോഫ്, അഞ്ചുമണിയോടെ പ്രാദേശിക കലാകാരന്മാരെ ഉള്‍പ്പെടുത്തി ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കലാസന്ധ്യ എന്നിങ്ങനെയാണ് പരിപാടിയുടെ ക്രമീകരണം.

വിഭവ സമൃദ്ധമായ സദ്യയും, നയന മനോഹരങ്ങളായ കലാ പരിപാടികളും തീര്‍ത്തും സൗജന്യമായാണ് ഒരുക്കിയിരിക്കുന്നത്. ഫോമ എക്‌സിക്യൂട്ടീവ് നാഷണല്‍ കമ്മിറ്റിയും, മിഡ് അറ്റ്‌ലാന്റിക് റീജണല്‍ ആര്‍.വി.പി പത്മരാജന്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ ജിയോ ജോസഫ്, ഷാജി മറ്റത്താനി എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.

FOMAA Mid-Term General Body on October 25th.

More Stories from this section

family-dental
witywide