ഫോണ്‍ ചോദിച്ചു, തല ബസിന്റെ ജനാലയോട് ചേര്‍ത്തുവച്ച് ചവിട്ടി, യുകെയില്‍ മലയാളി യുവാവിന് നേരെ ആക്രമണം, ഗുരുതര പരുക്ക്

ന്യൂഡല്‍ഹി : യുകെയില്‍വെച്ച് ബസില്‍ യാത്ര ചെയ്യവേ മലയാളി യുവാവിന് നേരെ ആക്രമണം. യുകെയിലെ പ്ലിമത്തിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ സപ്പോര്‍ട്ട് വര്‍ക്കറായ വയനാട് സ്വദേശിയായ യുവാവിന് നേരെ കഴിഞ്ഞ ദിവസം രാത്രി 8.30 നായിരുന്നു ആക്രമണം. അക്രമി പൊലീസ് പിടിയിലായിട്ടുണ്ട്. ബസിലെ സിസി ടിവി ദൃശ്യങ്ങളാണ് അക്രമിയെ പിടികൂടുവാന്‍ പൊലീസിനെ സഹായിച്ചത്.

ബസ് യാത്രയ്ക്കിടെയായിരുന്നു അതിക്രമം. താമസ സ്ഥലത്ത് നിന്നും ഹോസ്പിറ്റലിലേക്ക് ജോലിക്കുള്ള യാത്രയിലാരുന്നു. ബസില്‍ കയറും മുന്‍പേ യുവാവിനെ പിന്‍തുടര്‍ന്ന് എത്തിയ അക്രമി ബസ് യാത്രയ്ക്കിടയിലാണ് അക്രമം നടത്തിയത്. യുവാവിന്റെ തല ബസിന്റെ ജനാലയോട് ചേര്‍ത്തുവച്ച് ചവിട്ടുകയായിരുന്നുവെന്നും വിവരമുണ്ട്.

ആക്രമണത്തെ തുടര്‍ന്ന് ബസ് നിര്‍ത്തിയപ്പോള്‍ അക്രമി ഓടി രക്ഷപെട്ടു. പൊലീസ് എത്തി യുവാവിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അക്രമിയെ രാത്രി ഏറെ വൈകി പിടികൂടിയതായി പൊലീസ് അറിയിച്ചു. സ്ഥിരം അക്രമികളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രദേശവാസിയാണ് അതിക്രമത്തിന് പിന്നിലെന്നാണ് ലഭ്യമാകുന്ന വിവരം.

More Stories from this section

family-dental
witywide