കിഴക്കനേല എൽപി സ്കൂളിൽ ഭക്ഷ്യവിഷബാധ; 30 ഓളം കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കനേല ഗവ എൽ.പി. സ്കൂളിൽ ഭക്ഷ്യവിഷബാധ. 30 ഓളം കുട്ടികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 250 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി. സ്കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ആരോഗ്യവിഭാഗം സ്കൂളിൽ പരിശോധന നടത്തി.

സ്കൂളിൽ ബുധനാഴ്ച നൽകിയ ഫ്രൈഡ് റൈസും ചിക്കൻ കറിയും കഴിച്ച കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയായിരുന്നു. തുടർന്ന് ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്നാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പിൽ നിന്നും സ്കൂൾ അധികൃതർ മറച്ചുവച്ചു എന്നാണ് റിപ്പോർട്ടുകൾ.

സാധാരണ നൽകുന്ന മെനുവിൽ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികൾക്ക് നൽകിയതും ഹെൽത്ത് വിഭാഗത്തെ അറിയിച്ചില്ല. കുട്ടികൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോഴാണ് ഭക്ഷ്യവിഷബാധ ഉണ്ടായതായി പുറത്തറിയുന്നത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ആരോഗ്യവിഭാഗം സ്കൂളിൽ പരിശോധന നടത്തി.

More Stories from this section

family-dental
witywide