ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് യൂറോപ്പിലെ വമ്പന്‍ ടീമുകള്‍ ഇന്ന് കളത്തില്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനും കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സിനും ഏര്‍ലിങ് ഹാലണ്ടിന്റെ നോര്‍വെയ്ക്കും ഇന്ന് ജയിക്കാനായാല്‍ അമേരിക്കന്‍ ലോകകപ്പ് മത്സരത്തിലേക്ക് കയറാം. അതേസമയം, ലേയണല്‍ മെസിയുടെ അര്‍ജന്റീനയും നെയ്മര്‍ ജൂനിയറിന്റെ ബ്രസീലും ലോകകപ്പിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. നാല് മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള പോര്‍ച്ചുഗലിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും തോല്‍ക്കാതിരുന്നാല്‍ ലോകകപ്പ് യോഗ്യത നേടാം.
ഗ്രൂപ്പ് ഡിയിലെ ഒന്നാമന്മാരായ ഫ്രാന്‍സിനും യുക്രെയ്‌നെ തോല്‍പ്പിക്കാനായാല്‍ അടുത്ത മത്സരത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രി ഒന്നേകാലിനാണ് ഈ രണ്ട് മത്സരങ്ങളും. രാത്രി പത്തരയ്ക്ക് നടക്കുന്ന ഈ മത്സരത്തില്‍ ജയിച്ചാല്‍ നോര്‍വെയുടെ ചരിത്രത്തിലെ നാലാം ലോകകപ്പാകുമത്. യൂറോപ്പില്‍ നിന്ന് ലോകകപ്പിന് ടിക്കറ്റുറപ്പിച്ച ആദ്യ ടീമായ ഇംഗ്ലണ്ട് ഏഴാം ജയം ലക്ഷ്യമിട്ട് സെര്‍ബിയേയും നേരിടുന്നുണ്ട്.













