നിർബന്ധിത മതപരിവർത്തനം; അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

ദില്ലി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സ്വദേശി ഫാദർ ​ഗോഡ്വിന് ജാമ്യം അനുവദിച്ചത്. രത്‍ലം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞമാസം 25നാണ് തിരുവനന്തപുരം സ്വദേശി ​ഗോഡ്വിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

12 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. കേസ് ഡയറി കോടതിയിൽ ഹാജരാക്കാതെ പൊലീസ് നടപടികൾ വൈകിപ്പിക്കുകയാണെന്ന് സഹപ്രവർത്തകർ ആരോപിച്ചു. ഗോഡ്വിൻ 25 വർഷമായി ഉത്തരേന്ത്യയിലും 12 വർഷമായി മധ്യപ്രദേശിലെ ജബുവയിലും പ്രവർത്തിച്ചു വരികയാണ്.

Forced conversion; Malayali priest arrested gets bail

More Stories from this section

family-dental
witywide