
വാഷിംഗ്ടൺ: പാകിസ്ഥാൻ ഭീകരത ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനായി അമേരിക്കൻ പിന്തുണ ഉറപ്പിക്കാൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്ന് അമേരിക്കയിലെത്തും. യു എസ് നേതാക്കളെ നേരിൽ കാണുന്ന വിക്രം മിസ്രി പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷമുള്ള സാഹചര്യം വിശദീകരിക്കും. ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് പവൻ കപൂറും വിക്രം മിസ്രിക്കൊപ്പം ഉണ്ടാകും.
അതേസമയം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ സന്ദർശനം റദ്ദാക്കിയിട്ടുണ്ട്. അസുഖമായതിനാലാണ് റഷ്യൻ സന്ദർശനം റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.















