തിരുവനന്തപുരം ബോണക്കാട് കടുവകളുടെ എണ്ണം എടുക്കാന്‍ പോയി ഉൾവനത്തിൽ കുടുങ്ങിയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, BF0 രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കാണാതായത്. മോശം കാലാവസ്ഥ കാരണമാണ് സംഘം തിരിച്ചെത്താന്‍ വൈകിയതെന്ന് നിഗമനം.
ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ ഇന്നലെ രാവിലെയായിരുന്നു സംഘം പോയത്. എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്.
ബോണക്കാട് ഈരാറ്റുമുക്ക് ഇരുതോട് ഭാഗത്തായാണ് ഇവരുടെ ലൊക്കേഷൻ കണ്ടെത്തിയത്. മൂന്നുപേരും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. മൂന്നംഗ സംഘത്തിലെ ഒരാൾക്ക് വഴി തെറ്റിയതാണ് കാരണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇയാൾക്കായി തെരയുകയായിരുന്നെന്നും ഇന്ന് രാവിലെയാണ് ഇയാളെ കണ്ടെത്തിയതെന്നുമാണ് വിവരങ്ങൾ. കേരള – തമിഴ്‌നാട് അതിര്‍ത്തി മേഖലയാണ് ബോണക്കാട്.
Forest department officials who went to count tigers and were trapped in the inner forest were found.









