
ധാക്ക : ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയയെ വിദഗ്ധ ചികിത്സയ്ക്കു ലണ്ടനിലേക്കു കൊണ്ടുപോകും. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ഖാലിദ സിയയെ ലണ്ടനിലേക്ക് മാറ്റാൻ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ ബോർഡ് വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയായ ഖാലിദയ്ക്ക് 80 വയസുണ്ട്. നെഞ്ചിൽ അണുബാധ മൂലം കഴിഞ്ഞ മാസം 23നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ധാക്കയിലെ ആശുപത്രിയിലുള്ള ഖാലിദ സിയയെ വെള്ളിയാഴ്ച എയർ ആംബുലൻസിൽ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ ലണ്ടനിലേക്കു കൊണ്ടുപോകുന്നതിന് എയർ ആംബുലൻസ് നൽകാൻ സന്നദ്ധരാണെന്ന് ഖത്തർ അറിയിച്ചിട്ടുണ്ട്.
Former Bangladesh Prime Minister Khaleda Zia in critical condition.













