എ പത്മകുമാർ ജയിലിൽത്തന്നെ ; എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളുമെന്ന് പ്രതികരണം

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ ജയിലിൽ തുടരും. റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളുമെന്ന് പത്മകുമാർ. ദൈവതുല്യൻ ആരെന്ന ചോദ്യത്തിന് ശവം തീനികളല്ലെന്നും മറുപടി. പത്മകുമാറിന്റെ ജാമ്യാപേക്ഷ അടുത്ത മാസം 7 ന് പരിഗണിക്കും.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കൂടാതെ, സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന തമിഴ്നാട് സ്വദേശി ഡി. മണിയെ (ഡയമണ്ട് മണി) യെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.

2019-ൽ ദ്വാരപാലക വിഗ്രഹങ്ങളിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് നൽകിയ അനുമതി ദുരുപയോഗം ചെയ്ത് സ്വർണം അപഹരിച്ചുവെന്നാണ് ആരോപണം. ഔദ്യോഗിക രേഖകളിൽ ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തി സ്വർണം കടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Former Devaswom Board President A Padmakumar’s remand extended for 14 days in Sabarimala gold robbery case

More Stories from this section

family-dental
witywide