മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ സജീവമാകുന്നു

തിരുവനന്തപുരം: മുൻ ഡിജിപി ജേക്കബ് തോമസ് മുഴുവൻ സമയ പ്രചാരകനായി ആർഎസ്എസിൽ സജീവമാകുന്നു. സേവനത്തിന് കൂടുതൽ നല്ലത് ആർഎസ്എസ് ആണെന്ന് വ്യക്തമാക്കിയ ജേക്കബ് തോമസ് എറണാകുളം പള്ളിക്കരയിൽ ഒക്ടോബർ ഒന്നിന് വിജയദശമി ദിനത്തിൽ സംഘടിപ്പിക്കുന്ന ആർഎസ്എസ് പദസഞ്ചലനത്തിൽ ഗണവേഷം ധരിച്ച് പങ്കെടുക്കും.

പൊലീസ് സേനയില്‍ ഡിജിപി പദവി സ്ഥാനത്ത് നിന്ന് വിരമിച്ചതിന് ശേഷം 2021 ൽ തൃശൂരിൽ നടന്ന ബിജെപി സമ്മേളനത്തിൽ ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽനിന്നാണ് ജേക്കബ് തോമസ് പാർട്ടി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽനിന്നും മത്സരിച്ചിരുന്നു. മുൻ ഡിജിപി ടി പി സെൻകുമാറും സംഘപരിവാറിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. കൂടാതെ ആദ്യ വനിതാ ഡിജിപിയായിരുന്ന ശ്രീലേഖ നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയാണ്.

More Stories from this section

family-dental
witywide