” 78 വര്‍ഷമായി ഒരു മില്ലിമീറ്റര്‍ ഭൂമിയെങ്കിലും സ്വന്തമാക്കാനായോ, 78,000 വര്‍ഷങ്ങള്‍ പോരാടിയാലും ഇതു തന്നെ, സമാധാനമാണ് പ്രധാനപ്പെട്ടത്”

ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് മുന്‍ ഇന്ത്യന്‍ താരവും നിലവില്‍ കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. ഇത്രകാലത്തെ പോരാട്ടം കൊണ്ട് എന്താണ് നേടിയതെന്ന് ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. കഴിഞ്ഞ 78 വര്‍ഷമായി തുടരുന്ന പോരാട്ടം കൊണ്ട് ഒരു മില്ലിമീറ്റര്‍ ഭൂമിയെങ്കിലും സ്വന്തമാക്കാനായോ എന്നും 78,000 വര്‍ഷങ്ങള്‍ പോരാടിയാലും ഇതു തന്നെയായിരിക്കും സ്ഥിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാവസ്‌കറിന്റെ വാക്കുകള്‍
”പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാ കുടുംബങ്ങള്‍ക്കും എന്റെ അനുശോചനങ്ങള്‍. ഈ ആക്രമണം എല്ലാ ഇന്ത്യക്കാരെയും ബാധിച്ചിട്ടുണ്ട്. ഈ നുഴഞ്ഞുകയറ്റക്കാരോടും പ്രശ്‌നക്കാരോടും അവരെ പിന്തുണയ്ക്കുന്നവരോടും കൈകാര്യം ചെയ്യുന്നവരോടും എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ. ഇത്രകാലത്തെ പോരാട്ടം കൊണ്ട് എന്ത് നേടി?’. കഴിഞ്ഞ 78 വര്‍ഷമായി തുടരുന്ന പോരാട്ടത്തിലൂടെ ഒരു മില്ലിമീറ്റര്‍ ഭൂമി പോലും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല. ശരിയല്ലേ? അടുത്ത 78,000 വര്‍ഷം പോരാടിയാലും അതിനു മാറ്റമൊന്നും വരാന്‍ പോകുന്നില്ല. അതുകൊണ്ട് അനാവശ്യ പോരാട്ടങ്ങള്‍ക്ക് മുതിരുന്നതിനു പകരം സമാധാനത്തോടെ ജീവിക്കാനും സ്വന്തം രാജ്യത്തെ ശക്തിപ്പെടുത്താനും എന്തുകൊണ്ട് ശ്രമിച്ചുകൂടാ? ഇതാണ് എന്റെ നിലപാട്’.

More Stories from this section

family-dental
witywide