2014 ൽ കോണ്‍ഗ്രസിന് രാജ്യഭരണം നഷ്ടമായ തോവിയിൽ അമേരിക്കൻ ചാര സംഘടന സിഐഎയ്ക്കും മൊസാദിനും പങ്ക്, ആരോപണവുമായി മുതിർന്ന നേതാവ്

2014 ൽ കോണ്‍ഗ്രസിന് രാജ്യ ഭരണം നഷ്ടമായ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയും ഇസ്രായേൽ ഏജൻസിയായ മൊസാദും ഉണ്ടെന്ന് കോണ്‍ഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ എംപിയുമായ കുമാർ കേത്കർ ആരോപിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള അദ്ദേഹം, കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭരണഘടനാ ദിന ആഘോഷത്തിനിടെ സംസാരിക്കുകയായിരുന്നു. 2004-ൽ 145 സീറ്റുകളും 2009-ൽ 206 സീറ്റുകളും നേടിയ കോണ്‍ഗ്രസിന്, 2014-ൽ വെറും 44 സീറ്റുകൾ മാത്രമാണ് ലഭിച്ചത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഒരു ‘കളി’ ആരംഭിച്ചുവെന്നും, കോണ്‍ഗ്രസിന്റെ സീറ്റുകൾ 2009-ലെ നിലയിൽ നിന്ന് കൂടാതിരിക്കാൻ ചില സംഘടനകൾ തീരുമാനിച്ചുവെന്നും കേത്കർ പറഞ്ഞു. സ്ഥിരതയുള്ള കോണ്‍ഗ്രസ് സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയാൽ തങ്ങളുടെ താൽപര്യങ്ങൾ നടപ്പാക്കാൻ കഴിയില്ലെന്ന് മനസിലാക്കി, ഇന്ത്യൻ സംഭവവികാസങ്ങളെ സ്വാധീനിക്കാൻ സിഐഎയും മൊസാദും തീരുമാനിച്ചതായി അദ്ദേഹം ആരോപിച്ചു. വിവിധ സംസ്ഥാനങ്ങളെയും മണ്ഡലങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഇവർ സമാഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹിയിൽ ഭൂരിപക്ഷ സർക്കാർ രൂപീകരിക്കപ്പെടണമെന്ന് അവർ ആഗ്രഹിച്ചെങ്കിലും, അത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ളതാകരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തിയാൽ, ഇന്ത്യയിൽ ഇടപെടലുകൾ നടത്താനും നയങ്ങൾ നടപ്പാക്കാനും അവർക്ക് സാധിക്കില്ലായിരുന്നുവെന്ന് കേത്കർ വ്യക്തമാക്കി.

More Stories from this section

family-dental
witywide