ട്രംപിന് നൊബേൽ പുരസ്‌കാരം നൽകണമെന്ന് പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ; ഇന്ത്യ – റഷ്യ ബന്ധം മെച്ചപ്പെടുത്തി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നൊബേൽ പുരസ്ക‌ാരത്തിന് അർഹതയുണ്ടെന്ന് പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. വാർത്താ ഏജൻസിയായ എഎൻഐയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്തിയതിന് ട്രംപിന് നൊബേൽ പുരസ്ക‌ാരത്തിന് അർഹതയുണ്ട്. റഷ്യയുടെ കാഴ്ച‌പ്പാടിൽ ഈ സന്ദർശനം അങ്ങേയേറ്റം ക്രിയാത്മകമാണ്. ലോകത്ത് മറ്റൊരിടത്തും കിട്ടാൻ സാധ്യതയില്ലാത്ത ആദരമാണ് ഇന്ത്യ പുതിന് നൽകിയത്. ഇന്ത്യയെയും റഷ്യയെയും ഒരുമിപ്പിച്ച് കൊണ്ടുവന്ന രീതിയുടെ പേരിൽ ട്രംപിന് ഒരു നൊബേൽ പുരസ്‌കാരത്തിന് അർഹതയുണ്ടെന്ന് ഞാൻ പറയുമെന്നും റൂബിൻ കൂട്ടിച്ചേർത്തു.

കൂടിക്കാഴ്ചയുടെ ഫലമായി ഉണ്ടായ ധാരണാപത്രങ്ങളിൽ എത്രയെണ്ണം യഥാർഥത്തിൽ ഫലപ്രാപ്‌തിയിലെത്തുമെന്നും താൽപര്യങ്ങൾ ശരിക്കും ഒത്തുചേർന്നതിൻ്റെ ഫലമായി ഇപ്പോൾ രൂപംകൊണ്ട തീരുമാനങ്ങളും ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രസിഡന്റ് ട്രംപ് കൂടുതൽ വിശാലമായി പരിഗണിച്ചതിലുള്ള വിദ്വേഷംകൊണ്ട് രൂപംകൊണ്ടവയും എത്രയുണ്ടെന്നും റൂബിൻ ആരാഞ്ഞു.

അതേസമയം, ദ്വിദിന സന്ദർശനത്തിന് ഇന്ത്യയിലെത്തിയ പുതിൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. എണ്ണ, എണ്ണ സംസ്‌കരണം, പെട്രോ കെമിക്കൽ സാങ്കേതികരംഗം തുടങ്ങിയവയിൽ പങ്കാളിത്തം ഉറപ്പുവരുത്താനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി.

Former Pentagon official says Trump deserves Nobel for boosting India-Russia ties

Also Read

More Stories from this section

family-dental
witywide