വാഷിങ്ടൺ: യുഎസ് ഗവർണർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് ഗവർണർ സ്ഥാനാർത്ഥികൾക്ക് പിന്തുണയുമായി മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമ. ശനിയാഴ്ച വിർജീനിയയിലും ന്യൂജേഴ്സിയിലുമുള്ള ഡെമോക്രാറ്റിക് ഗവർണർ സ്ഥാനാർത്ഥികൾക്ക് പിന്തുണയുമായി പ്രധാന പ്രചാരണ റാലികൾ നയിക്കും. ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണത്തിന് 10 മാസം പിന്നിടുമ്പോൾ നടക്കുന്ന ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ രാഷ്ട്രീയ മനോഭാവം അളക്കാൻ കൂടിയാകുമെന്നാണ് റിപ്പോർട്ടുകൾ.
ഒബാമ ആദ്യം വിർജീനിയയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അബിഗെയ്ൽ സ്‌പാൻബർഗറിനൊപ്പവും പിന്നീട് ന്യൂജേഴ്സിയിൽ മിക്കി ഷെറിലിനൊപ്പവും വേദികളിൽ പങ്കെടുക്കും. രണ്ടിടത്തും കറുത്ത വർഗ വോട്ടർമാരുടെ പിന്തുണ ഡെമോക്രാറ്റുകൾക്ക് നിർണായകമാണ്.
ഒബാമയുടെ ഇടപെടലുകൾ ഡെമോക്രാറ്റിക് വോട്ടർമാരിൽ അദ്ദേഹത്തിന്റെ ജനപ്രീതി ഇപ്പോഴും ശക്തമാണെന്നതിന്റെ തെളിവാണ്, പക്ഷേ പാർട്ടിയിൽ നിലവിൽ ദേശീയ നേതൃനിരയിൽ ഉള്ളവർ കുറവാണ്. അതേസമയം, ട്രംപ് നേരിട്ട് ഗവർണർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിട്ടില്ലെങ്കിലും റിപ്പബ്ലിക്കൻമാർക്ക് വൻ വിജയം ആശംസിച്ചിട്ടുണ്ട്.
Former President Barack Obama will headline rallies Saturday for Democrats running for governor in Virginia and New Jersey









