തൃശൂർ അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു

തൃശൂർ അതിരൂപതയുടെ മുൻ ആർച്ച്ബിഷപ്പ് ജേക്കബ് തൂങ്കുഴി (94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം 1930 ഡിസംബർ 13-നാണ് ജനിച്ചത്. തൃശൂർ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച്ബിഷപ്പായി 1997 മുതൽ 2007 വരെ സേവനമനുഷ്ഠിച്ച അദ്ദേഹം, മാനന്തവാടി, താമരശേരി രൂപതകളിൽ ബിഷപ്പായും പ്രവർത്തിച്ചിട്ടുണ്ട്.

സിറോ മലബാർ സിനഡിന്റെയും സിബിസിഐയുടെ (CBCI) വൈസ് പ്രസിഡന്റായും ജേക്കബ് തൂങ്കുഴി ശ്രദ്ധേയമായ സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തൃശൂർ അതിരൂപതയിൽ നിരവധി സാമൂഹിക-ആത്മീയ പദ്ധതികൾ നടപ്പിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് വലിയ നഷ്ടമാണെന്ന് വിശ്വാസികൾ അനുസ്മരിച്ചു.

More Stories from this section

family-dental
witywide