സിറോ മലബാർ സഭയിൽ നാല് പുതിയ അതിരൂപതകളും പുതിയ മെത്രാൻ നിയമനങ്ങളും പ്രഖ്യാപിച്ചു

കോഴിക്കോട്: സിറോ മലബാർ സഭയിൽ നാല് പുതിയ അതിരൂപതകളും പുതിയ മെത്രാൻ നിയമനങ്ങളും പ്രഖ്യാപിച്ചു. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് സമ്മേളനത്തിലാണ് തീരുമാനം. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് പ്രഖ്യാപനം നടത്തിയത്. ഫരീദാബാദ്, ഉജ്ജയിൻ, ഷംഷാബാദ്, കല്യാൺ എന്നീ രൂപതകളെയാണ് അതിരൂപതകളായി ഉയർത്തിയത്.

ഫാ. ജെയിംസ് പട്ടേരിലിനെ ബൽത്തങ്ങാടി രൂപതയുടെയും ഫാ. ജോസഫ് തച്ചാപറമ്പത്ത് അദിലാബാദ് രൂപതയുടെയും സഭാ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിനെ കല്യാൺ രൂപതാ അധ്യക്ഷനായും നിയമിച്ചു. മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവർക്ക് മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് പദവിയും നൽകി.

More Stories from this section

family-dental
witywide