വാഷിംങ്ടൺ: വാഷിംങ്ടനിലെ തർസ്‌റ്റൺ കൗണ്ടിക്ക് സമീപം ഒരു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നുവീണ അപകടത്തിൽ നാല് സൈനികർ മരിച്ചതായി കരുതുന്നു എന്ന് സൈന്യം അറിയിച്ചു. ബുധനാഴ്‌ച രാത്രി 9 മണിയോടെ ജോയിന്റ് ബേസ് ലൂയിസ് -മകോർഡിൽ നിന്ന് ഏകദേശം 40 മൈൽ അകലെയുള്ള ഒരു ഗ്രാമപ്രദേശത്താണ് MH-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നുവീണത്.
യുഎസ് ആർമി സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന്റെ കീഴിലുള്ള 160-ാമത് സ്പെഷ്യൽ ഓപ്പറേഷൻസ് ഏവിയേഷൻ റെജിമെന്റിലെ നൈറ്റ് സ്‌റ്റോക്കേഴ്‌സ് (Night Stalkers) അംഗങ്ങളാണ് അപകടത്തിൽപ്പെട്ട നാല് സൈനികർ. അപകടത്തിൽപ്പെട്ട സൈനികർക്കുവേണ്ടിയുള്ള തിരച്ചിൽ വെള്ളിയാഴ്ചയും തുടർന്നു.
അതേസമയം, അപകടത്തിൽ മരിച്ച സൈനികരുടെ വിവരങ്ങൾ സൈന്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തിൽ യുഎസ് ആർമി സ്പെഷൽ ഓപ്പറേഷൻസ് കമാൻഡിന്റെ കമാൻഡിങ് ജനറൽ ലെഫ്റ്റനന്റ് ജനറൽ ജോനാഥൻ ബ്രാഗ ദുഃഖം രേഖപ്പെടുത്തി.












