90 കീ.മീ വരെ അകലെയുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാം; ഇന്ത്യൻ കരുത്തിനെ കണ്ണുവെച്ച് ഫ്രാൻസ്! പുതു ചരിത്രം പിറക്കുമെന്ന് റിപ്പോർട്ടുകൾ

ബംഗളൂരു: പ്രതിരോധ പങ്കാളിയായ ഫ്രാൻസ് ഇന്ത്യയിൽ നിന്നും ആയുധം വാങ്ങാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയില്‍നിന്ന് ആയുധം വാങ്ങിയ ചരിത്രം ഫ്രാന്‍സിനില്ല. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പിനാക റോക്കറ്റ് സംവിധാനം വാങ്ങാന്‍ ഫ്രാന്‍സ് ആലോചിക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനകംതന്നെ കരുത്ത് തെളിയിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പിനാക റോക്കറ്റ് സംവിധാനം വാങ്ങാന്‍ ഫ്രാന്‍സ് ആലോചിക്കുന്നുവെന്നാണ് പ്രതിരോധ വൃത്തങ്ങളില്‍ നിന്ന് പുറത്തുവരുന്ന സൂചനകൾ.

1999-ലെ കാർ​ഗിൽ യുദ്ധത്തിൽ പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ഗൈഡഡ് പിനാക ആയുധ സംവിധാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയകരമായിരുന്നു. അമേരിക്കയുടെ പ്രമുഖ റോക്കറ്റ് ലോഞ്ചറിനെ വെല്ലുന്ന പ്രകടനമാണ് പിനാക്ക’ കാഴ്ചവെച്ചത്. ഇതോടെ ‘പിനാക്ക’ വാങ്ങാൻ ഫ്രാൻസും അർമേനിയയും നേരത്തെ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യയുടെ പിനാക റോക്കറ്റ് സംവിധാനത്തിന് 90 കിലോ മീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാനാകും. മൂന്ന് മാസം മുമ്പ് ഫ്രഞ്ച് പ്രതിനിധി സംഘത്തിന് മുന്നില്‍ പിനാകയുടെ പ്രകടനം വിലയിരുത്തുന്നതിനായുള്ള പ്രദര്‍ശനം നടന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ. പിനാകയുടെ പ്രഹരശേഷിയിലും കൃത്യതയിലും ഫ്രാന്‍സ് തൃപ്തരാണെന്നാണ് വിവരങ്ങള്‍.

ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ഒരുമിച്ച് ഉന്നംവെക്കാനാവുന്ന പിനാക്ക റോക്കറ്റ് ലോഞ്ചർ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ കീഴിൽ ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചതാണ്. റോക്കറ്റ് സംവിധാനം ഇന്ത്യൻ സേനയിലേക്ക് സംയോജിപ്പിക്കുന്നതിന് മുൻപുള്ള എല്ലാ പരീക്ഷണങ്ങളും പൂർത്തിയായതായാണ് ഡിആർഡിഒ വ്യക്തമാക്കുന്നത്. യുഎസിന്‍റെ എം 142 HIMARS റോക്കറ്റ് ലോഞ്ചർ സംവിധാനത്തിന് തുല്യമായ സംവിധാനമാണ് ഇന്ത്യയുടെ പിനാക.

More Stories from this section

family-dental
witywide