മാമ്മോഗ്രാം ഉൾപ്പെടെ ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്റ്റംബർ- 13 ന് , ആദ്യമെത്തുന്ന 120 പേര്‍ക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ്

ജീമോൻ റാന്നി

ഹൂസ്റ്റണ്‍: ലവ് ടു ഷെയര്‍ ഫൗണ്ടേഷന്‍ അമേരിക്കയുടെ ആഭിമുഖ്യത്തില്‍, എല്ലാ വര്‍ഷവും നടത്തിവരുന്ന ഫ്രീഹെല്‍ത്ത് ഫെയര്‍ പതിമൂന്നാം വര്‍ഷമായ ഇത്തവണയും നടത്തുന്നു. സെപ്തംബര്‍ 13 ന് ശനിയാഴ്ച രാവിലെ 8 മുതല്‍ ഉച്ചക്ക് 12 വരെ ഡോക്ടര്‍ ലക്ഷ്മി നായരുടെ സായി പ്രൈമറി കെയര്‍ / ന്യൂ ലൈഫ് പ്ലാസയില്‍ വെച്ച് (3945, CR 58, മാന്‍വെല്‍, ടെക്‌സാസ് – 77578) പ്രമുഖ ആശുപത്രികളുടെയും ഫാര്‍മസികളുടെയും മറ്റു ചില സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി.

മെഡിക്കല്‍ പരിശോധനയില്‍ മാമ്മോഗ്രാം’ ഇകെജി, അള്‍ട്രാസൗണ്ട്, ബോഡി മാസ്സ് ഇന്‍ഡക്‌സ്, ബിപി, ബ്ലഡ് ഗ്ലൂക്കോസ്, തൈറോയ്ഡ്, അള്‍ട്രാസൗണ്ട്, കരോട്ടിഡ് ഡോപ്ലര്‍, ലങ് ഫങ്ങ്ഷന്‍ ടെസ്റ്റ്, കാഴ്ച, കേഴ്‌വി തുടങ്ങി 20 ലേറെ പരിശോനകള്‍ ഉണ്ടായിരിക്കുന്നതാണ് ആദ്യമെത്തുന്ന 120 പേര്‍ക്ക് സൗജന്യ ഫ്‌ളൂഷോട് നല്‍കുന്നതാണ്.

റെജിസ്‌ട്രേഷന്‍, പൂര്‍ണ സമ്മത പത്രം എന്നിവയും ആവശ്യമാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്കും ഈ അവസരം വിനിയോഗിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 281 402 6585 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. മാമ്മോഗ്രാമിന് മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ ആവശ്യമാണ് – നമ്പര്‍ 281 412 6606.

More Stories from this section

family-dental
witywide