കത്തെഴുതിയത് 43 വർഷങ്ങൾ,   അക്ഷരങ്ങളിലൂടെയും കുത്തി വരകളിലൂടെയും വളർന്ന തൂലികാ സൗഹൃദം, ഒടുവിൽ നേരിട്ട് കണ്ടുമുട്ടി

43 വർഷത്തെ കത്തിടപാടുകൾക്ക് ശേഷം സോണിയ ക്ലാർക്ക് കേസിയും മിഷേൽ ആൻ എൻജി യും പരസ്പരം കണ്ടുമുട്ടി. 1983 ൽ ഇരുവരും അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പെൻപാൽ പ്രോഗ്രാം വഴിയാണ് പരിചയത്തിലാകുന്നത്. അന്ന് മുതലാണ് ഇരുവരും പരസ്പരം കത്തെഴുതാൻ തുടങ്ങുന്നത്. മിഷേൽ സിംപ്പൂരിലും സോണിയ ന്യൂഫൗണ്ട് ലാൻറിലുമായിരുന്നു ‘’നമ്മൾ ഒരിക്കൽ കണ്ട് മുട്ടുമെന്ന് പ്രതീക്ഷിക്കാം”എന്ന് ഇരുവരും കത്തുകളുടെ അവസാനം എഴുതി ഒപ്പുവെച്ചിരുന്നെങ്കിലും ഒരിക്കലും അത് സംഭവിക്കുമെന്ന് ഇരുവരും പ്രതീക്ഷിച്ചിരുന്നില്ല.

ചെറിയ നോട്ടുകളും കുത്തിവരകളുമെല്ലാമായി അവരുടെ എഴുത്ത് ചങ്ങാത്തം നാൽപതാണ്ട് കഴിഞ്ഞിരിക്കുന്നു. കണ്ടുമുട്ടിയപ്പോൾ ഇരുവരും പഴയ കത്തുകൾ എടുത്ത് പരസ്പരം വായിക്കുകയും ഓർത്തു ചിരിക്കുകയും ചെയ്തു. 1992-ൽ ക്ലാർക്ക് കേസി എഴുതിയ ഒരു കത്തിൽ “ഇവിടെ കാലാവസ്ഥ ചൂടാകാൻ തുടങ്ങിയിരിക്കുന്നു. ഇന്ന് 4 ഡിഗ്രിയാണ്! നിങ്ങൾക്ക് ഇപ്പോൾ ഒരു കാമുകൻ ഉണ്ടോ?” എന്ന് തിരക്കുന്നുണ്ട്. 99 ലഫ്റ്റ്ബലൂൺസ് എന്ന ഗാനം ഇഷ്ടപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുന്ന താൻ എഴുതി മറ്റൊരു കത്ത് മിഷേലും വായിച്ചു “ഇതിന് നാല് പേജുകൾ നീളമുണ്ട്!” അവൾ ചിരിക്കുന്നു, അതേസമയം ഇത്രയും നീണ്ട ഒരു കത്ത് ലഭിച്ചപ്പോൾ തനിക്ക് എത്രമാത്രം ആവേശമുണ്ടെന്ന് ക്ലാർക്ക് കേസി ഓർക്കുന്നു.

രണ്ട് ഭൂഖണ്ഡങ്ങൾ, രണ്ട് സംസ്കാരങ്ങൾ എന്നിരിക്കിലും കുട്ടികളുടെ കൗതുകകരമായ ആകാംക്ഷകൾക്ക് ദേശ ഭേദമില്ല. അവരെഴുതിയ കത്തുകളിൽ അവരുടെ പ്രദേശത്തെ ഫാഷൻ, അക്കാലത്തെ ആകാംക്ഷകൾ എല്ലാം നിറഞ്ഞു നിൽക്കുന്നുണ്ട്. ഇരുവരും ഈമെയിലിലും ഫേസ്ടൈമിലും സുഹൃത്തുക്കളാണെങ്കിലും കത്തെഴുതുന്നിന് മുടക്കമില്ല.

കൈയ്യെഴുത്തായി തന്നെ ഇപ്പോഴും അവർ കത്തുകൾ തയ്യാറാക്കി അയക്കുന്നുണ്ട്. നേരിട്ട് കണ്ട് മുട്ടിയത് കൊണ്ട് ഇനി കത്തെഴുതൽ അവസാനിപ്പിക്കുമോ എന്ന് ചോദിച്ചാൽ…ഇല്ലെന്ന് തന്നെയാണ് രണ്ടാളുടെയും മറുപടി. കത്തെഴുതുന്നതിൽ നിന്ന് ഒന്നും ഞങ്ങളെ തടയാൻ പോകുന്നില്ലെന്ന് മിഷേൽ പറയുന്നു. കണ്ട് മുട്ടിയ അന്ന് രാത്രി ഇരുവരും പഴയ കത്തുകൾ വായിച്ച് സമയം കളയുകയാണ് ചെയ്തത്.

From Newfoundland and Labrador to Singapore, Sonya Clarke Casey and Michelle Anne Ng connected through letter

More Stories from this section

family-dental
witywide