വിമാന തകരാറുകൾ തുടർകഥയാകുന്നു; ആകാശത്തുവെച്ച് ഇന്ധനച്ചോര്‍ച്ച, ബെലഗാവ്-മുംബൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡൽഹി: രാജ്യത്ത് വിമാനങ്ങളുടെ തകരാറുകൾ തുടരുന്നു. ആകാശത്ത് വെച്ച് ഇന്ധന ചോർച്ച ഉണ്ടായതിനെ തുടർന്ന് കർണാടകയിലെ ബെലഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. പറന്നുയർന്ന് 15 മിനിറ്റിനകമാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. പൈലറ്റ് വിമാനം വളരെ ശ്രമകരമായാണ് താഴെയിറക്കിയത് എന്നാണ് റിപ്പോർട്ടുകൾ.

41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിന്റെ വിമാനം (S5111) ആണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ നിലത്തിറക്കിയത്. ബെംഗളൂരു വഴിയുള്ള കണക്ഷൻ ഫ്ളൈറ്റായിരുന്നു ഇത്. 2.30-ഓടെ മറ്റൊരു വിമാനം ഏർപ്പെടുത്തി, യാത്രക്കാരെ മുംബൈയിലേക്ക് അയച്ചു. വിമാനങ്ങൾക്ക് തുടരെയുണ്ടാകുന്ന സാങ്കേതിക തകരാറുകൾ യാത്രക്കാരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

More Stories from this section

family-dental
witywide