“പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയിലെ സുരക്ഷയിൽ പൂർണ്ണ വിശ്വാസം”: നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതിന് പിന്നാലെ ഇസ്രയേൽ

ന്യൂഡൽഹി : സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ഇന്ത്യാ സന്ദർശനം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാറ്റിവെച്ചിരുന്നു. എന്നാൽ ഇന്ത്യാ സന്ദർശനം ഉപേക്ഷിക്കില്ലെന്നും പുതിയ സന്ദർശന തീയതി കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. നെതന്യാഹു അവസാനമായി ഇന്ത്യയിൽ എത്തിയത് 7 വർഷം മുമ്പാണ്.

“പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയുടെ സുരക്ഷയിൽ പ്രധാനമന്ത്രിക്ക് പൂർണ്ണ വിശ്വാസമുണ്ട്, കൂടാതെ ടീമുകൾ ഇതിനകം തന്നെ ഒരു പുതിയ സന്ദർശന തീയതി ഏകോപിപ്പിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ഇസ്രായേലിന്റെ ബന്ധവും” ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിലുള്ള ബന്ധവും “വളരെ ശക്തമാണ്” – എക്‌സിലെ ഒരു പോസ്റ്റിൽ, നെതന്യാഹുവിന്റെ ഓഫീസ് എഴുതി.

.ഡൽഹിയിലെ സ്ഫോടനത്തെത്തുടർന്നുള്ള ആശങ്കയായിരുന്നു ഇന്ത്യാ സന്ദർശനത്തിൽ നിന്നും നെതന്യാഹുവിനെ പിന്നോട്ടുവലിച്ചത്. 2018 ലാണ് നെതന്യാഹു അവസാനമായി ഇന്ത്യ സന്ദർശിച്ചത്. 2018 ജനുവരി 14 മുതൽ 19 വരെ ആറ് ദിവസത്തെ സന്ദർശനമായിരുന്നു അത്. ഒരു ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ സന്ദർശനമായിരുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചകൾക്കായി അടുത്തവർഷം നെതന്യാഹു എത്തുമെന്നും റിപ്പോർട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് ന്യൂഡൽഹിയിൽ നടന്ന ഭീകരാക്രമണത്തിൽ 15 പേർ മരിക്കുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഭീകരമായ ആക്രമണമായിരുന്നു ഇത്. ചെങ്കോട്ട സ്ഫോടനത്തിന് ശേഷം, നെതന്യാഹു പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും അനുശോചനം അറിയിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷാവസാനത്തോടെ നെതന്യാഹു ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു. ഇസ്രായേൽ നേതാവ് ഇന്ത്യാ സന്ദർശനം റദ്ദാക്കുന്നത് ഈ വർഷം ഇത് മൂന്നാം തവണയാണ്.

“Full confidence in India’s security under PM Modi”: Israel after Netanyahu’s India visit postponed.