റഷ്യൻ എണ്ണ വാങ്ങുന്നില്ലെന്ന് പ്രഖ്യാപിക്കാൻ ട്രംപിനെ  അനുവദിച്ചു, ട്രംപിനെ മോദിക്ക് ഭയം – രാഹുൽ ഗാന്ധി

ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡോണൾഡ് ട്രംപിനെ ഭയമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നില്ലെന്ന് പ്രഖ്യാപിക്കാൻ ട്രംപിനെ മോദി അനുവദിച്ചു. ട്രംപിനെ ഖണ്ഡിക്കാൻ മോദി തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ല എന്ന് നരേന്ദ്ര മോദി ഉറപ്പു നൽകിയെന്നും ഇതിന് കുറച്ചു നാൾ കൂടി കാത്തിരുന്നാൽ മതിയെന്നും പറഞ്ഞ ട്രംപ് ചൈന ഇതേ നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ട്രംപിൻ്റെ ഈ അവകാശവാദത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Rahul Gandhi claimed that PM Modi is “frightened of Trump” after he “allowed” the US president to “decide and announce that India will not buy Russian oil.”

More Stories from this section

family-dental
witywide