പത്തനംതിട്ടയില്‍ വീണ്ടും കൂട്ട ബലാത്സംഗം ; ഇര 17കാരി, ഏഴാം ക്ലാസ് മുതല്‍ തുടര്‍ച്ചയായി പീഡനം, 4 പേര്‍ പിടിയില്‍

അടൂര്‍ : അടൂരില്‍ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഏഴാം ക്ലാസ് മുതല്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഇര വെളിപ്പെടുത്തി. ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടയിലാണ് ദുരനുഭവം തുറന്നു പറഞ്ഞത്.

ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ 4 പേരെ അറസ്റ്റു ചെയ്തതായി അടൂര്‍ പൊലീസ് അറിയിച്ചു. 6 പേരെ ഇനിയും പിടികൂടാനുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും ഒരു അകന്ന ബന്ധുവുമാണു പ്രതികള്‍.

ആഴ്ചകള്‍ക്കു മുമ്പ് പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് കായിക താരവും സമാന രീതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം 62 പേരാണ് പീഡനക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കുടുംബവുമായി അടുപ്പമുള്ളവരാണ് ആദ്യം പീഡിപ്പിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പത്തനംതിട്ട ജില്ലയില്‍ നിന്നുതന്നെ മറ്റൊരു കൂട്ട ബലാത്സംഗ വിവരം പുറത്തെത്തുന്നത്.

Also Read

More Stories from this section

family-dental
witywide