പഹല്‍ഗാം ദുരന്തത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് കുറിപ്പിട്ടു; പിന്നാലെ ഗൗതം ഗംഭീറിന് വധഭീഷണി, അന്വേഷണം

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം. ‘നിന്നെ ഞാന്‍ കൊല്ലും’ എന്ന മൂന്നു വാക്കുള്ള ഭീഷണി ഇമെയില്‍ വഴിയാണ് താരത്തിന് ലഭിച്ചത്. തുടര്‍ന്ന് ഗംഭീര്‍ പോലീസില്‍ പരാതി നല്‍കി.
ഇമെയിലിന്റെ ഉറവിടം കണ്ടെത്താനും അയച്ചയാളെ തിരിച്ചറിയാനും സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ദുഖം പങ്കുവെച്ച് ഗംഭീര്‍ എക്‌സില്‍ പോസ്റ്റിട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും ഇതിന് ഉത്തരവാദികളായവര്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഇന്ത്യ തിരിച്ചടിക്കുമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് താരത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. എന്നാല്‍ ഇതുമായി ഭീഷണിക്ക് ബന്ധമുണ്ടോയെന്നും സന്ദേശം വ്യാജമാണോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

More Stories from this section

family-dental
witywide