
ദെയ്ർ അൽ-ബലാഹ്, ഗാസ മുനമ്പ് – വെള്ളിയാഴ്ച രാത്രി ഉണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ വിവിധ ഇടങ്ങളിലായി 72 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യപ്രവർത്തകർ. 21 മാസത്തെ യുദ്ധത്തിനൊടുവിൽ വെടിനിർത്തൽ കരാറിലേക്ക് നീങ്ങുന്നതിനിടയിലാണ് വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്. തെക്കൻ നഗരമായ ഖാൻ യൂനിസിനടുത്തുള്ള മുവാസിയിലെ ഒരു ടെന്റ് ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികളും അവരുടെ മാതാപിതാക്കളും കൊല്ലപ്പെട്ടു. ഉറങ്ങിക്കിടക്കുമ്പോഴാണ് അവർ ആക്രമണത്തിന് ഇരയായതെന്ന് ബന്ധുക്കൾ പറഞ്ഞു..കുട്ടികൾ എന്ത് ചെയ്തിട്ടാണെന്നും എന്താണ് അവരുടെ തെറ്റൊന്നും അന്ത്യോപചാരം അർപ്പിക്കുന്നതിനിടെ വിലപിച്ചുകൊണ്ട് മുത്തശ്ശി സുഹാദ് അബു തൈമ ചോദിച്ചു.
ഗാസയിലെ പലസ്തീൻ സ്റ്റേഡിയത്തിന് അഭയാർത്ഥികളെ പാർപ്പിച്ചിരുന്നിടത്ത് 12 പേരും, അപ്പാർട്മെൻ്റിന് നേരെയുണ്ടായ ആക്രമണത്തിൽ എട്ട് പേരും കൊല്ലപ്പെട്ടതായി ഷിഫ ആശുപത്രി ജീവനക്കാർ വ്യക്തമാക്കി. 20 ശരീരങ്ങൾ നാസർ ആശുപത്രിയിലേക്ക് കൊണ്ട് പോയതായാണ് ആരോഗ്യ പ്രവർത്തകർ അറിയിച്ചിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ. കിഴക്കൻ ഗാസയിൽ അർദ്ധരാത്രിയുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. അൽ അലി ആശുപത്രിയിലേക്കാണ് ഇവരുട മൃതദേഹങ്ങൾ മാറ്റിയിട്ടുള്ളത്. കിഴക്കൻ ഗാസാ സിറ്റിക്ക് സമീപം അഞ്ച് കുട്ടികൾ അടക്കം എട്ട് പേരുടെ ജീവനാണ് നഷ്ടപ്പെട്ടിട്ടുള്ളത്. മധ്യ ഗാസയിലെ ബുറെയ്ക് അഭ്യാർത്ഥി ക്യാംപിൻ്റെ കവാടത്തിൽ നടന്ന ആക്രമണത്തിൽ രണ്ടു പേർ കൂടി കൊല്ലപ്പെട്ടതായി അൽ അവ്ദാ ആശുപത്രി അധികൃതരും വ്യക്തമാക്കി.
വെടി നിർത്തൽ കരാറിലേക്ക് നീങ്ങുമെന്ന പ്രതീക്ഷകൾക്കിടയിലാണിത്. അടുത്ത ആഴ്ച്ചയോടെ വെടിനിർത്തൽ കരാറിലെത്താൻ ആകുമെന്ന പ്രതീക്ഷയാണ് യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പങ്ക് വെക്കുന്നത്. വെള്ളിയാഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. ഇസ്രായേൽ സ്ട്രാറ്റജിക്ക് അഫയർ മന്ത്രി റോൺ ഡെർമർ ഇറാൻ, പലസ്തീൻ വിഷയങ്ങൾ ചർച്ച ചെയ്യാൻ അടുത്ത ആഴ്ച്ച വാഷിങ്ടണിൽ എത്തുമെന്ന് അനൗദ്യോഗിക വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. ഇതിനിടെ ഹമാസും ഇസ്രായേലും നേരിട്ടല്ലാത്ത ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. മാർച്ചിൽ അവസാന വെടിനിർത്തൽ കരാർ ലംഘനത്തിന് ശേഷം 6089 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. സ്ത്രീകളും കുട്ടികളും അടക്കം 56000 പലസ്തീനികൾ ഇപ്പോഴത്തെ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഹമാസ് കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്നും ജനസാന്ദ്ര മേഖലയിൽ ഹമാസ് പ്രവർത്തകർ ഒളിക്കുന്നതാണ് പൊതുജനങ്ങളുടെ മരണത്തിന് ഇടയാക്കുന്നതെന്ന നിലപാടാണ് ഇസ്രായേലിന്.
ട്രംപ് വിഷയത്തിൽ സമ്മർദ്ദം ചെലുത്തുന്നത് പ്രതീക്ഷയോടെയാണ് ഹമാസ് ബന്ദികളാക്കിയവരുട കുടുംബങ്ങൾ കാണുന്നത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയാണെങ്കിൽ എല്ലാവരെയും വിട്ടുക്കാമെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ഹമാസിനെ നിരായുധരാക്കി നാട് കടത്തിയിട്ടേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ബെഞ്ചമിൻ നെതന്യാഹു. അതേ സമയം രണ്ടര മാസമായി ഭക്ഷ്യവസ്തുക്കളുടെ വിതരണം തടസപ്പെട്ടത് ജനങ്ങളെ പട്ടിണിയിലേക്ക് എടുത്തെറിഞ്ഞു. മെയ് മാസം പകുതിയോടെ നേരിയ തോതിൽ ഭക്ഷ്യ വിതരണത്തിന് ഇസ്രയേൽ അനുമതി നൽകിയത്. ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നത് പുതിയ ഗാസ ഹ്യുമനറ്റേറിയൻ ഫൗണ്ടേഷൻ തുടങ്ങിയതിന് ശേഷം മാത്രം 500 പേർ ഭക്ഷണം തേടുന്നതിനിടെ കൊല്ലപ്പെട്ടെന്നും നൂറ് കണക്കിന് പേർക്ക് പരിക്കേറ്റെന്നുമാണ്.
വെടി നിർത്തൽ കരാറിലേക്ക് നീങ്ങുമെന്ന പ്രതീക്ഷകൾക്കിടയിലാണിത്. അടുത്ത ആഴ്ച്ചയോടെ വെടിനിർത്തൽ കരാറിലെത്താൻ ആകുമെന്ന പ്രതീക്ഷയാണ് യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പങ്ക് വെക്കുന്നത്. വെള്ളിയാഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. ഇസ്രായേൽ സ്ട്രാറ്റജിക്ക് അഫയർ മന്ത്രി റോൺ ഡെർമർ ഇറാൻ, പലസ്തീൻ വിഷയങ്ങൾ ചർച്ച ചെയ്യാൻ അടുത്ത ആഴ്ച്ച വാഷിങ്ടണിൽ എത്തുമെന്ന് അനൗദ്യോഗിക വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. ഇതിനിടെ ഹമാസും ഇസ്രായേലും നേരിട്ടല്ലാത്ത ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. മാർച്ചിൽ അവസാന വെടിനിർത്തൽ കരാർ ലംഘനത്തിന് ശേഷം 6089 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. സ്ത്രീകളും കുട്ടികളും അടക്കം 56000 പലസ്തീനികൾ ഇപ്പോഴത്തെ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഹമാസ് കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്നും ജന സാന്ദ്ര മേഖലയിൽ ഹമാസ് പ്രവർത്തകർ ഒളിക്കുന്നതാണ് പൊതുജനങ്ങളുടെ മരണത്തിന് ഇടയാക്കുന്നതെന്ന നിലപാടാണ് ഇസ്രായേലിന്.
ട്രംപ് വിഷയത്തിൽ സമ്മർദ്ദം ചെലുത്തുന്നത് പ്രതീക്ഷയോടെയാണ് ഹമാസ് ബന്ദികളാക്കിയവരുട കുടുംബങ്ങൾ കാണുന്നത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയാണെങ്കിൽ എല്ലാവരെയും വിട്ടുക്കാമെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ഹമാസിനെ നിരായുധരാക്കി നാട് കടത്തിയിട്ടേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ബെഞ്ചമിൻ നെതന്യാഹു. അതേ സമയം രണ്ടര മാസമായി ഭക്ഷ്യവസ്തുക്കളുടെ വിതരണം തടസപ്പെട്ടത് ജനങ്ങളെ പട്ടിണിയിലേക്ക് എടുത്തെറിഞ്ഞു. മെയ് മധ്യത്തോടെയാണ് നേരിയ തോതിൽ ഭക്ഷ്യ വിതരണത്തിന് ഇസ്രയേൽ അനുമതി നൽകിയത്. ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നത് പുതിയ ഗാസ ഹ്യുമനറ്റേറിയൻ ഫൗണ്ടേഷൻ തുടങ്ങിയതിന് ശേഷം മാത്രം 500 പേർ ഭക്ഷണം തേടുന്നതിനിടെ കൊല്ലപ്പെട്ടെന്നും നൂറ് കണക്കിന് പേർക്ക് പരിക്കേറ്റെന്നുമാണ്.