പത്തനംതിട്ട : ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായി വീണ്ടും നിയമിച്ചു. ഇടതുപക്ഷ സഹയാത്രികൻ എന്ന് പലരും വിശേഷിപ്പിക്കാറുള്ള മാർ കുറിലോസ് 2023 ൽ സ്വയം ഒഴിഞ്ഞ സ്ഥാനത്തേക്കാണ് സഭ, അദ്ദേഹത്തെ വീണ്ടും നിയമിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലടക്കം സജീവമായി ഇടപെടാറുള്ള മാര്‍ കൂറിലോസ് പൊതു വിഷയങ്ങളിൽ തന്‍റെ നിലപാട് കൃത്യമായി പങ്കുവയ്ക്കാറുണ്ട്. ഇടതു പക്ഷത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കാറുള്ള അദ്ദേഹം, ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടുകളെ തുറന്ന് വിമര്‍ശിക്കുന്നതിലും വിട്ടുവീഴ്ച കാണിക്കാറില്ല. രണ്ട് വര്‍ഷങ്ങൾക്ക് ശേഷമാണ് സ്വയം ഒഴിഞ്ഞ, നിരണം ഭദ്രാസനാധിപനായി കുറിലോസ് എത്തുന്നത്. നിരണം ഭദ്രാസനാധിപനായി യാക്കോബായ സഭ നിയമിച്ചെന്ന ഉത്തരവ് ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവയാണ് നൽകിയത്.
നിലവിൽ യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്റെ സഹായ മെത്രാപൊലീത്തയായിരുന്ന മാർ ബർണബാസ് രാജിവച്ചു. സഭ അധ്യക്ഷന് മാർ ബർണബാസ് രാജിക്കത്ത് നൽകി. ഇതിന് പിന്നാലെയാണ് ഗിവർഗീസ് മാർ കുറിലോസിന് കാതോലിക്ക ബാവ നിയമന ഉത്തരവ് നൽകിയത്.









