വിഖ്യാത നടനും, ഓസ്‌കാര്‍ ജേതാവുമായ ജീന്‍ ഹാക്ക്മാനും ഭാര്യയും യു.എസിലെ ന്യൂ മെക്സിക്കോയിലെ വീട്ടില്‍ മരിച്ച നിലയില്‍

വാഷിംഗ്ടണ്‍ : രണ്ടുതവണ ഓസ്‌കാര്‍ ജേതാവായ വിഖ്യാത നടന്‍ ജീന്‍ ഹാക്ക്മാ(95)നും ഭാര്യ ബെറ്റ്സി അരകാവ(63)യേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ന്യൂ മെക്സിക്കോയിലെ സാന്താ ഫേയിലുള്ള വീട്ടിലാണ് ദമ്പതികളുടെ മൃതശരീരം കണ്ടെത്തിയത്. ദമ്പതികള്‍ക്കൊപ്പം അവരുടെ നായയും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

സാന്താ ഫെ കൗണ്ടി ഷെരീഫ് അദാന്‍ മെന്‍ഡോസയാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മരണകാരണമോ എപ്പോഴാണ് മരണം സംഭവിച്ചതെന്നതോ സംബന്ധിച്ച് പൊലീസ് വ്യക്തത നല്‍കിയിട്ടില്ല.

1930 ല്‍ ജനിച്ച ഹാക്ക്മാന്‍ 100 ലധികം വേഷങ്ങള്‍ ചെയ്ത് ആരാധകരെ നേടിയിരുന്നു. അദ്ദേഹം രണ്ട് ഓസ്‌കാര്‍ നേടി – ദി ഫ്രഞ്ച് കണക്ഷനിലെ ജിമ്മി ‘പോപ്പേ’ ഡോയല്‍ എന്ന കഥാപാത്രത്തിന് മികച്ച നടനും, അണ്‍ഫോര്‍ഗിവനിലെ ലിറ്റില്‍ ബില്‍ ഡാഗെറ്റിനെ അവതരിപ്പിച്ചതിന് മികച്ച സഹനടനുമായിരുന്നു പുരസ്‌കാരം.

More Stories from this section

family-dental
witywide