ഗാസയ്ക്ക് പുതുജീവൻ നൽകുന്നു: ഗാസ പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് വൈസ്പ്രസിഡന്റ് ജെഡി വാൻസ്

ഇസ്രയേൽ- ഹമാസ് ആക്രമണങ്ങളിൽ തകർന്നു പോയ ഗാസയെ പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. ഇസ്രയേൽ സന്ദർശനം തുടരുന്നതിനിടയിലാണ് വാൻസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഹമാസ് സ്വാധീനമില്ലാത്ത തെക്കൻ ഗസയിലാകും ആദ്യം പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുകയെന്ന് വാൻസ് പറഞ്ഞു.

ഇതിലൂടെ രണ്ടു ലക്ഷത്തോളം വരുന്ന പലസ്തീനികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അഞ്ച് ലക്ഷത്തോളം ജനങ്ങളുള്ള റഫാ അതിർത്തി മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ഉദ്ദേശിക്കുന്നതായും ജെഡി വാൻസ് കൂട്ടിച്ചേർത്തു. മാധ്യമങ്ങളുടെ വെടിനിർത്തൽ ലംഘനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇസ്രയേലും ഹമാസും ബഹുമാനിക്കുന്നുണ്ടെന്നായിരുന്നു വാൻസിൻ്റെ മറുപടി.

Giving new life to Gaza: US Vice President J.D. Vance says work to rebuild Gaza will begin soon