ആഗോള അയ്യപ്പ സംഗമം; ഹർജി സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തിരമായി ബുധനാഴ്ച്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി. ഹർജിക്കാരനായ മഹേന്ദ്ര കുമാറിന്റെ അഭിഭാഷകൻ അയ്യപ്പ സംഗമം 20-ാം തീയതി നടക്കുന്നതിനാൽ ഹർജി അടിയന്തിരമായി കേൾക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ഇന്ന് ആവശ്യപ്പെട്ടിരുന്നു.

കേസിൽ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് തടസ ഹർജി ഫയൽ ചെയ്തു. അതേസമയം, ശബരിമല ദ്വാരപാലക പാളികളിൽ 2009, 2019 വർഷങ്ങളിൽ സ്വർണ്ണം പൊതിഞ്ഞ വിവരങ്ങൾ മെഹസറിൽ ഇല്ലാത്തത് ഹൈകോടതി ചോദ്യം ചെയ്തു. നിലവിലെ സ്വർണ്ണപാളികൾ എത്രയും വേഗത്തിൽ അറ്റകുറ്റപണികൾ നടത്തി ഉടൻ തിരികെ എത്തിക്കാനും ഹൈക്കോടതി നിർദേശം നൽകി.

More Stories from this section

family-dental
witywide