
പമ്പ: ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം നാളെ. അയ്യപ്പ സംഗമത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിലെത്തി. ഇന്ന് രാത്രി പമ്പയിൽ മുഖ്യമന്ത്രി തങ്ങും. അതേസമയം, തമിഴ്നാട് സർക്കാർ മാത്രമാണ് അതിഥി ആകാനുള്ള ദേവസ്വം ബോർഡിന്‍റെ ക്ഷണം സ്വീകരിച്ചത്. ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്.
പമ്പയിൽ തയാറാക്കിയ പ്രത്യേക വേദിയിലാണ് അയ്യപ്പ സംഗമം നടക്കുക. പ്രതിപക്ഷം സംഗമത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ശബരിമലയുടെ വികസനത്തിന് ആഗോള തലത്തിലെ നിർദ്ദേശം സ്വീകരിക്കുന്നതിനുള്ള വലിയ സംഗമം എന്നാണ് സർക്കാർ പ്രഖ്യാപനം. പരിപാടിയിൽ നിന്ന് പന്തളം കൊട്ടാരം പരിപാടി യിൽ നിന്ന് വിട്ടു നിൽകും. എന്നാൽ എൻഎസ്എസ് പ്രതിനിധി പങ്കെടുക്കും.
സംഗമം ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവനും ശബരിമല അയ്യപ്പന്‍റെ നാലു കിലോ സ്വർണ്ണം അടിച്ച് മാറ്റിയതിന്‍റെ പാപം തീർക്കാനാണ് അയ്യപ്പ സംഗമമെന്ന് പ്രതിപക്ഷവും ആരോപിച്ചു.