ആ​ഗോള അയ്യപ്പ സം​ഗമം: പരിപൂർണ പിന്തുണയുമായി വെള്ളാപ്പള്ളി ; പഴയ ശബരിമലക്കേസുകൾ തീർക്കണമെന്നും ആവശ്യം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തിന് പൂർണ്ണമായ പിന്തുണയുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് വിവിധ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അയ്യപ്പൻ്റെ പ്രശസ്തി ആ​ഗോള തലത്തിൽ അറിയിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും ദേവസ്വം ബോർഡിൻ്റെ ആശയം മികച്ചതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സം​ഗമം വിജയിച്ചാൽ അയ്യപ്പഭക്തരുടെ പ്രവാഹം ഉണ്ടാവും. കൂടുതൽ അയ്യപ്പഭക്തരെത്തുന്നത് സമ്പദ്ഘടനയെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പഴയ ശബരിമലക്കേസുകൾ തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രം​ഗത്തെത്തിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് ഉപാധികളോടെ പിന്തുണ എന്ന് അറിയിച്ച ജി സുകുമാരൻ നായർ സമിതിയിൽ അയ്യപ്പ ഭക്തർ വേണമെന്ന് നിർദ്ദേശിച്ചിരുന്നു. നിലവിൽ മുഖ്യമന്ത്രിയാണ് മുഖ്യ രക്ഷാധികാരി. സമിതിയിൽ അംഗങ്ങൾ മന്ത്രിമാരുമാണ് .

More Stories from this section

family-dental
witywide