
കോട്ടയം: വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ഗ്ലോബൽ പീസ് പാർലമെന്റ് കോട്ടയത്ത് നാഗമ്പടത്തുള്ള സീസർ പാലസ് കോൺഫറൻസ് ഹാളിൽ വെച്ച് ജനുവരി ഒമ്പതാം തീയതി രാവിലെ 9 മുതൽ വൈകുന്നേരം 6:30 വരെ നടത്തുന്നു. ലോകമെമ്പാടും, 54 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള വേൾഡ് പീസ് മിഷന്റെ 31-ാം വാർഷിക ദിനമാണ് ജനുവരി ഒൻപത്. ചടങ്ങിൽ അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

ലോകത്ത് സംഘർഷങ്ങളും ദുരിതങ്ങളും നിറഞ്ഞ മേഖലകളിൽ മനുഷ്യരുടെ വിശപ്പകറ്റാനും വിദ്യാഭ്യാസത്തിലൂടെ വീണ്ടെടുക്കുവാനും കഴിഞ്ഞ 30 വർഷമായി പ്രവർത്തിക്കുന്ന വേൾഡ് പീസ് മിഷന്റെ കാരുണ്യപ്രവർത്തികൾ ലോകം മുഴുവനും ഇന്ന് ആദരവോടെയാണ് നോക്കി കാണുന്നത്. കേരളത്തിലും വേൾഡ് പീസ് മിഷന്റെ പ്രവർത്തനങ്ങൾ സജീവമാണ്.
മഹാപ്രളയകാലത്ത് കുട്ടനാടിന്റെ വിവിധ സ്ഥലങ്ങളിൽ ഭക്ഷണ കിറ്റുകളും വീട്ടുപകരണങ്ങളും വിതരണം ചെയ്തും ചികിത്സാ സഹായങ്ങൾ നൽകിയും താമസസൗകര്യങ്ങൾ ഒരുക്കിയും കോവിഡ് കാലത്ത് മനുഷ്യരുടെ കെടുതികൾക്ക്, മുന്നിൽ നിന്ന് സഹായിച്ചതും വേൾഡ് പീസ് മിഷന്റെ ഒരിക്കലും മറക്കാനാവാത്ത പ്രവർത്തികളാണ്. പ്രതിഫലേശ്ച കൂടാതെ നാലു പതിറ്റാണ്ടിനിടയിൽ മുപ്പതിനായിരത്തിലധികം കുടുംബങ്ങൾക്ക് ഫാമിലി കൗൺസിലിങ്ങിലൂടെ സമാധാന ജീവിതത്തിനുള്ള വെളിച്ചവും മാർഗവും നൽകുകയും ചെയ്തിട്ടുണ്ട്.
Global Peace Parliament in Kottayam on 9th January under the leadership of World Peace Mission













