ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ മതബോധനസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ക്രിസ്മസ് കാരൾ സംഘടിപ്പിച്ചു. ഡിസംബർ 21ന് മതബോധന സ്കൂളിലെ എല്ലാ ഡിവിഷനുകളിലെയും കുട്ടികളെ സ്റ്റേജിൽ അണിനിരത്തിയാണ് ആഘോഷങ്ങൾ നടന്നത്. ജോബി പണയപറമ്പിലിന്റെ നേതൃത്വത്തിൽ സെൻ്റ് മേരീസ് ഗായക സംഘത്തിന്റെ കാരൾ ഗാനങ്ങളോടെ ആഘോഷങ്ങൾക്ക് തുടക്കമായി.

വികാരി ഫാ. സിജു മുടക്കോടിയിലിൻ്റെ പ്രാർഥനയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ചെയിൻ കാരൾ ഗാനാലാപനം ഏറെ ശ്രദ്ധേയമായി. തുടർന്ന് മതബോധന സ്‌കൂളിലെ പ്രീ കെ മുതൽ ഒൻപതാം ക്ലാസ്സുവരെയുള്ള കുട്ടികൾ സ്‌റ്റേജിൽ കാരൾ ഗാനങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചു. മതബോധനസ്‌കൂൾ ഡയറക്ടർ സജി പുതൃക്കയിലിന്റെയും അസി. ഡയറക്‌ടർ മനീഷ് കൈമൂലയിലിന്റെയും നേതൃത്വത്തിൽ അധ്യാപകർ പരിപാടികൾ നിയന്ത്രിച്ചു.

പരിപാടിയിൽ അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര നന്ദി പ്രകാശനം നടത്തി. ഇടവകയുടെ കാരൾ കോഓർഡിനേറ്റർമാരായ നവീൻ കണിയാംപറമ്പിൽ, ജെസ്സിൻ പ്ലാത്തോട്ടത്തിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം, സിസ്‌റ്റർ ഷാലോം എന്നിവർ സജ്ജീകരണങ്ങൾക്ക് ചുക്കാൻ പിടിച്ചു. സ്നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിച്ചു.
‘Gloria 2025’ ; The Christmas carol was colorful at St. Mary’s in Chicago










